കൊല്ലം: പാർട്ടി ഓഫീസിലെത്തിയവരോട് മോശമായി പെരുമാറിയ ആർഎസ്‌പി നേതാവിനെതിരെ നടപടി. കൊട്ടാരക്കര ആർഎസ്‌പിയുടെ മണ്ഡലം കമ്മിറ്റി ഓഫീസിലാണ് സംഭവം നടന്നത്. തയ്യൽ തൊഴിലാളി ക്ഷേമനിധി വിഹിതം അടയ്ക്കുന്നവരോടാണ് ഇ. സലാഹുദീൻ മോശമായി പെരുമാറുകയും കസേരയെടുത്ത് അടിക്കാൻ ശ്രമിക്കുകയും ചെയ്‌തത്.
ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അന്വേഷണവിധേയമായി സലാഹുദീനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ആർ.എസ്.പി കൊല്ലം ജില്ലാ സെക്രട്ടറി കെ.എസ് വേണുഗോപാൽ അറിയിച്ചു. ആർ.എസ്.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗവും, കൊട്ടാരക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ആയിരുന്ന സലാഹുദീനെ തയ്യൽ തൊഴിലാളി യൂണിയന്‍റെ കൊട്ടാരക്കര താലൂക്ക് യൂണിയൻ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി.