ETV Bharat / state

സൂര്യകാന്തി പ്രഭയിൽ അലിഞ്ഞ് തെങ്കാശി: കാഴ്‌ചയുടെ നിറവസന്തം തേടി സഞ്ചാരികൾ - sunflower field

കേരളത്തിലെ ഓണക്കാലം ലക്ഷ്യമിട്ട് സൂര്യകാന്തി വിളവെടുപ്പ് നടക്കുകയാണ് തമിഴ്‌നാട്ടിൽ. സൂര്യകാന്തിപ്പാടങ്ങൾ പൂത്തുലഞ്ഞുനിൽക്കുന്നത് കാണാൻ സുന്ദരപാണ്ഡ്യപുരത്ത് സന്ദർശകരുടെ തിരക്കാണ്.

സൂര്യകാന്തി  തെങ്കാശി പട്ടണം സൂര്യകാന്തി  സൂര്യകാന്തി പ്രഭയിൽ അലിഞ്ഞ് തെങ്കാശി പട്ടണം  തമിഴ്‌നാട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ  ഓണക്കാലം ലക്ഷ്യമിട്ട് സൂര്യകാന്തി വിളവെടുപ്പ്  സുന്ദരപാണ്ഡ്യപുരം  സാംബവർ വടകര  സാംബവർ വടകര സൂര്യകാന്തി  സൂര്യകാന്തിപ്പാടം  sunflower field in sundharapandyapuram tamilnadu  sunflower field  sunflower field sundharapandyapuram tamilnadu
പൂക്കാലം വന്നു പൂക്കാലം... സൂര്യകാന്തി പ്രഭയിൽ അലിഞ്ഞ് തെങ്കാശി പട്ടണം: കാഴ്‌ചയുടെ നിറവസന്തം തേടി സഞ്ചാരികൾ
author img

By

Published : Aug 31, 2022, 4:38 PM IST

കൊല്ലം: കാഴ്‌ചയുടെ പൊൻവസന്തം സമ്മാനിച്ച് തമിഴ്‌നാട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ. കണ്ണെത്താ ദൂരം നിറയുന്ന മഞ്ഞവസന്തം കാണാനും ദൃശ്യങ്ങൾ ക്യാമറയിലെക്ക് പകർത്താനും സഞ്ചാരികളും ഇവിടേക്ക് ഒവുകിയെത്തുകയാണ്. കേരളത്തിലെ ഓണക്കാലം ലക്ഷ്യമിട്ട് സൂര്യകാന്തി വിളവെടുപ്പ് തുടങ്ങിയതിനാൽ രണ്ടാഴ്‌ച കഴിയുമ്പോഴേക്കും കാഴ്‌ചയുടെ ഈ വസന്തം മറഞ്ഞേക്കാം.

സൂര്യകാന്തി പ്രഭയിൽ അലിഞ്ഞ് തെങ്കാശി: കാഴ്‌ചയുടെ നിറവസന്തം തേടി സഞ്ചാരികൾ

തെങ്കാശി പട്ടണത്തിനു ചുറ്റും സൂര്യകാന്തിപ്പാടങ്ങൾ പൂത്തുലഞ്ഞുനിൽക്കുകയാണ്. ചെങ്കോട്ടയിൽ നിന്ന് 9 കിലോമീറ്ററാണ് തെങ്കാശിയിലേക്കുള്ളത്. ഇവിടെനിന്ന് ശങ്കരൻ കോവിലിലേക്കോ സാംബവർ വടകരയിലേക്കോ പോയാൽ നിറയെ സൂര്യകാന്തിപ്പാടങ്ങളാണ്. സുന്ദരപാണ്ഡ്യപുരമാണ് സൂര്യകാന്തി കൃഷിയുടെ നേരവകാശി.

തെങ്കാശി ബസ് ഡിപ്പോയുടെ സമീപത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് 9 കിലോമീറ്റർ സഞ്ചരിച്ചാൽ പേരുപോലെ സുന്ദരമായ സുന്ദരപാണ്ഡ്യപുരത്ത് എത്താം. 9 കിലോമീറ്റർ പിന്നിടുമ്പോൾ മഞ്ഞയണിഞ്ഞ പാടങ്ങൾ തുടങ്ങുകയായി. ഇവിടെ നിന്ന് 3 കിലോമീറ്റർ ദൂരം ഇരുവശവും സൂര്യകാന്തിപ്പാടങ്ങളാണ്.

അന്യൻപാറയും സഞ്ചാരികളെ ആകർഷിക്കുന്നു. പാടങ്ങൾക്ക് നടുവിലൂടെ സഞ്ചരിച്ചാൽ ചുരണ്ട മാർക്കറ്റിലെത്തും. ഇവിടെ നിന്ന് തിരിഞ്ഞും സുന്ദരപാണ്ഡ്യപുരത്ത് നിന്നും സാംബവർ വടകരയിലേക്ക് എത്താം. മഞ്ഞപ്പട്ടണിഞ്ഞ പാടങ്ങൾ സാംബവർ വടകരയിലും മനം നിറയ്ക്കുന്നു.

ചിത്രമെടുക്കാനും കാണാനും കൂടുതൽ സൗകര്യം സാംബവർ വടകരയിലുണ്ട്. തെങ്കാശി വഴി കുറ്റാലം ജലപാതം സന്ദർശിക്കാനും സഞ്ചാരികളുടെ തിരിക്കാണ്. അച്ചൻകോവിൽ വഴിയുള്ള മടക്കയാത്രയിൽ കാനന സൗന്ദര്യവും ആസ്വദിക്കാം.

അച്ചൻകോവിൽ ക്ഷേത്രത്തിലും സന്ദർശകരുടെ തിരക്കേറിയിട്ടുണ്ട്. തെന്മല ഡാം, ഇക്കോ ടൂറിസം എന്നിവയും സുന്ദരക്കാഴ്‌ച സമ്മാനിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.