ETV Bharat / state

ഫാത്തിമ ലത്തീഫിന്‍റെ മരണം; സമഗ്രാന്വേഷണം വേണമെന്ന് വനിതാ കമ്മീഷന്‍ - മെഗാ അദാലത്ത്

ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന സംസ്ഥാന വനിതാ കമ്മീഷന്‍റെ മെഗാ അദാലത്തില്‍ 70 പരാതികളോളം കമ്മീഷൻ പരിഗണിക്കുകയും 16 എണ്ണം തീര്‍പ്പാക്കുകയും ചെയ്‌തു

ഫാത്തിമ ലത്തീഫിന്‍റെ മരണം
author img

By

Published : Nov 21, 2019, 7:12 PM IST

കൊല്ലം: ചെന്നൈ ഐഐടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സമഗ്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന മെഗാ അദാലത്തിലാണ് കമ്മീഷന്‍റെ നിര്‍ദേശം. സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന പീഡനങ്ങളില്‍ വംശീയ അതിക്രമവും ഉള്‍പ്പെടുന്നു. അതിന്‍റെ തെളിവാണ് ഐഐടി യിലെ ഒന്നാം റാങ്കുകാരിയായ ഫാത്തിമ ലത്തീഫിന്‍റെ മരണം. കമ്മീഷന്‍ ഇക്കാര്യം വളരെ ഗൗരവമായാണ് കാണുന്നതെന്നും വ്യക്തമാക്കി.

18 വയസ് കഴിഞ്ഞാലുടന്‍ പെണ്‍കുട്ടികളുടെ വിവാഹം നടത്തണമെന്നുള്ള മാതാപിതാക്കളുടെ ചിന്താഗതി മാറണം. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും സ്വയംപര്യാപ്‌തത കൈവരിച്ചതിനുശേഷം മാത്രം വിവാഹം നടത്തണം. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് മുന്നിലെത്തിയ പരാതികള്‍ പരിഗണിക്കവേയാണ് പരാമര്‍ശം. സാമ്പത്തിക പ്രശ്‌നങ്ങളും കുടുംബ പ്രശ്‌നങ്ങളുമായിരുന്നു കമ്മീഷന് മുന്നിലെത്തിയ പരാതികളില്‍ ഏറെയും. 70 പരാതികളോളം കമ്മീഷൻ പരിഗണിക്കുകയും 16 എണ്ണം തീര്‍പ്പാക്കുകയും ചെയ്‌തു. നാല് പരാതികള്‍ വിവിധ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് തേടുന്നതിനായും 50 പരാതികള്‍ അടുത്ത അദാലത്തിലേക്കും മാറ്റി.

Intro:ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സമഗ്രവും
നീതിയുക്തവുമായ അന്വേഷണം വേണംBody:
- സംസ്ഥാന വനിതാ കമ്മീഷന്‍
ചെന്നൈ ഐ ഐ ടി വിദ്യാര്‍ഥിനിയായിരുന്ന കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സമഗ്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന മെഗാ അദാലത്തിലാണ് കമ്മീഷന്റെ നിര്‍ദേശം.
സ്ത്രീകള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന പീഡനങ്ങളില്‍ വംശീയ അതിക്രമവും ഉള്‍പ്പെടുന്നു. അതിന്റെ തെളിവാണ് ഐ ഐ ടി യിലെ ഒന്നാം റാങ്കുകാരിയായ ഫാത്തിമാ ലത്തീഫിന്റെ മരണം. കമ്മീഷന്‍ ഇക്കാര്യം വളരെ ഗൗരവമായാണ് കാണുന്നതെന്നും വ്യക്തമാക്കി.
18 വയസ് കഴിഞ്ഞാലുടന്‍ പെണ്‍കുട്ടികളുടെ വിവാഹം നടത്തണമെന്നുള്ള മാതാപിതാക്കളുടെ ചിന്താഗതി മാറണം. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും സ്വയംപ്രാപ്തി കൈവരിച്ചതിനുശേഷം മാത്രം വിവാഹം നടത്തണം. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് മുന്നിലെത്തിയ പരാതികള്‍ പരിഗണിക്കവേയാണ് പരാമര്‍ശം.
സാമ്പത്തിക പ്രശ്‌നങ്ങളും കുടുംബ പ്രശ്‌നങ്ങളുമായിരുന്നു കമ്മീഷന് മുന്നിലെത്തിയ പരാതികളില്‍ ഏറെയും. 70 പരാതികള്‍ പരിഗണിച്ചു. 16 എണ്ണം തീര്‍പ്പാക്കി. നാല് പരാതികള്‍ വിവിധ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് നേടുന്നതിനായും 50 പരാതികള്‍ അടുത്ത അദാലത്തിലേക്കും മാറ്റി.Conclusion:ഇ. ടി. വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.