ETV Bharat / state

കൊല്ലം ജില്ലയില്‍ 30970 വിദ്യാര്‍ഥികള്‍ എസ്‌എസ്‌എൽസി പരീക്ഷ എഴുതി

author img

By

Published : Apr 29, 2021, 3:22 PM IST

15,311 ആണ്‍കുട്ടികളും 15,659 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ നടത്തിയത്.

SSLC പരീക്ഷ  വിദ്യാര്‍ഥികള്‍  എസ്.എസ്.എല്‍.സി പരീക്ഷ  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് പരീക്ഷ  SSLC Exams kollam update
എസ്‌എസ്‌എൽസി പരീക്ഷകൾക്ക് സമാപനം; കൊല്ലം ജില്ലയില്‍ 30970 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി

കൊല്ലം: എസ്‌എസ്‌എൽസി പരീക്ഷകൾക്ക് സമാപനം. കൊല്ലം ജില്ലയില്‍ 30970 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി. 15,311 ആണ്‍കുട്ടികളും 15,659 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ നടത്തിയത്. കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ എന്നവിടങ്ങളിലായി 232 പരീക്ഷാകേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.

വിമല ഹൃദയ ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് പേരയം എന്‍എസ്എസ്എച്ച്എസിലുമാണ്. പരീക്ഷാകേന്ദ്രങ്ങളില്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ എന്നീ സൗകര്യങ്ങള്‍ സജീകരിച്ചിട്ടുണ്ടായിരുന്നു. കൊവിഡ് ബാധിതരായ വിദ്യാര്‍ഥികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാന്‍ പ്രത്യേകം ക്ലാസ് മുറികള്‍ ഓരോ സെൻ്ററുകളിലും തയാറാക്കിയിരുന്നു. കൊവിഡ് ബാധിതരായ വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളിലേക്ക് കടക്കുന്നതിനു തൊട്ടുമുന്‍പായി ചോദ്യപേപ്പറും ഉത്തരം എഴുതുന്നതിനുള്ള പേപ്പറും ഹാളില്‍ ക്രമീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.