കൊല്ലം : ജില്ലയിലെ ക്ഷേത്രങ്ങളിൽ മോഷണം തുടര്‍ക്കഥ. കാവനാട് ആൽത്തറ മൂടിന് സമീപത്തെ ഇടമനകാവ് ദുർഗാദേവി ക്ഷേത്രത്തിലാണ് ഒടുവില്‍ കവര്‍ച്ചയുണ്ടായത്.
ക്ഷേത്ര ശ്രീകോവിൽ കുത്തിത്തുറന്ന് ദേവിയുടെ മുന്നിലിരുന്ന രണ്ട് കാണിക്കവഞ്ചികളിലെ പണം അപഹരിക്കുകയായിരുന്നു. കാണിക്കവഞ്ചികൾ ക്ഷേത്രത്തിന് പുറകില്‍ എത്തിച്ച് കുത്തിത്തുറക്കുകയായിരുന്നു.
ALSO READ: ബോളിവുഡ് നടൻ അർമാൻ കോലി മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ
കൂടാതെ ദക്ഷിണയായി കിട്ടിയ രൂപയും ശ്രീകോവിലിൽ നിന്നും മോഷ്ടിച്ചു. ഞായറാഴ്‌ച രാവിലെ ക്ഷേത്രാധികൃതരാണ് ശ്രീകോവിൽ തുറന്നുകിടക്കുന്നത് കണ്ടത്.
തുടർന്ന് ഭാരവാഹികളെ വിവരം അറിയിച്ചു.ഇവര്‍ ശക്തികുളങ്ങര പൊലീസിനെ ബന്ധപ്പെട്ടു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ശേഷം ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും, ഫോറൻസിക് സംഘവും എത്തി തെളിവുകൾ ശേഖരിച്ചു. ശക്തികുളങ്ങര എസ്.ഐ.അനീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.