കൊല്ലം: സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതില്‍ കേന്ദസര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ മുഖ്യമന്ത്രി. കേന്ദ്രത്തിന്‍റെ നിര്‍ദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചതെന്ന് പിണറായി വിജയന്‍ ആരോപിച്ചു. കാരണം എന്താണെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിട്ടില്ല. ചേതോവികാരം എന്തെന്ന് കേന്ദ്രസര്‍ക്കാരും എന്തിന് വഴങ്ങിയെന്ന് കമ്മിഷനും വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷ്യകിറ്റും ക്ഷേമ പെൻഷനും മുടക്കാനാണ് പ്രതിപക്ഷശ്രമം. കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാനാണ് പ്രതിപക്ഷനീക്കം. ഏപ്രിലില്‍ വിതരണം ചെയ്യുന്നത് വിഷു കിറ്റ് ആണെന്ന് ആരാണ് പ്രതിപക്ഷനേതാവിനോട് പറഞ്ഞതെന്ന് മുഖ്യമന്ത്രി ചോദിച്ചു. വോട്ട് പോരട്ടെ എന്ന് കരുതിയല്ല കിറ്റ് വിതരണം തുടങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു.
വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല.ആര്‍എസ്എസ് വോട്ട് ലക്ഷ്യമിടുന്നതിന്‍റെ തെളിവാണിത്. എന്നാൽ എൽ.ഡി.എഫിന് ജയിക്കാൻ ഒരു വര്‍ഗീയ ശക്തികളുടെയും പിന്തുണ വേണ്ട. പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും പിണറായി വിജയന്‍ കൊല്ലത്ത് പറഞ്ഞു.