ETV Bharat / state

നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം : കേസെടുത്ത് പൊലീസ് - നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്‌ത്രം അഴിപ്പിച്ച സംഭവത്തിൽ പൊലീസ് കേസ്

നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ ഐപിസി സെക്‌ഷൻ 354, 509 എന്നിവ ചുമത്തി പൊലീസ് കേസെടുത്തു

police registered a case against neet underwear inspection  നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്‌ത്രം അഴിപ്പിച്ച സംഭവം  നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്‌ത്രം അഴിപ്പിച്ച സംഭവത്തിൽ പൊലീസ് കേസ്  ആയൂരിൽ നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്‌ത്രം അഴിപ്പിച്ച സംഭവത്തിൽ പരാതി നൽകി പെൺകുട്ടി
നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; കേസെടുത്ത് പൊലീസ്
author img

By

Published : Jul 19, 2022, 9:08 AM IST

കൊല്ലം : ആയൂരിൽ നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്‌ത്രം അഴിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഐപിസി സെക്‌ഷൻ 354, 509(സ്‌ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വനിത പൊലീസ് അംഗം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റാരോപിതയായ ഉദ്യോഗസ്ഥയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ആദ്യമായി നീറ്റ് പരീക്ഷയെഴുതാനെത്തിയ തന്‍റെ മകൾക്ക് നേരിട്ടത് ദുരനുഭവം ആണെന്നും ഇതുവരെ അതിന്‍റെ ആഘാതത്തിൽ നിന്നും കരകയറിയിട്ടില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. നീറ്റ് ബുള്ളറ്റിനിൽ പറഞ്ഞിരിക്കുന്ന ഡ്രസ് കോഡ് അനുസരിച്ചാണ് മകൾ വസ്ത്രം ധരിച്ചിരുന്നതെന്നും രക്ഷിതാവ് വ്യക്തമാക്കി.

Also read: നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം : കർശന നടപടിയെന്ന് വനിത കമ്മിഷൻ അംഗം ഷാഹിദ കമാല്‍

സംഭവത്തിൽ വിവിധ യുവജന സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.