കൊല്ലം: ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച സിവിൽ പൊലീസ് ഓഫീസറുടെ മൃതദേഹം കൊട്ടാരക്കര വീട്ടുവളപ്പിൽ സംസ്‌കരിച്ചു. നീലേശ്വരം സ്വദേശി അനൂപിന്‍റെ മൃതദേഹമാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചത്. വെഞ്ഞാറമൂടുള്ള പിരപ്പൻകോട് ദേവീക്ഷേത്ര കുളത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അനൂപ് മുങ്ങി മരിച്ചത്.
പുനലൂർ റെയിൽവേ പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലീസായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. സുഹൃത്തുക്കളുമൊത്ത് കുളത്തിൽ കുളിക്കവെ ഹൃദയാഘാതം സംഭവിച്ചതാണ് മരണ കാരണമെന്ന് ബന്ധുക്കൾ അറിയിച്ചു.