ETV Bharat / state

കേന്ദ്ര സര്‍ക്കാരിന്‍റെ ഫിഷറീസ് നയം കോര്‍പറേറ്റുകളെ സഹായിക്കാന്‍ : വിമര്‍ശനവുമായി മുഖ്യമന്ത്രി - ജില്ല വാര്‍ത്തകള്‍

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം കൊല്ലം തങ്കശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

Pinarayi Vijayan about Central Government Fisheries Policy  Fisheries Policy by Central Government  Central Government Fisheries Policy  Fisheries Policy  Blue Economy  ബ്ലൂ ഇക്കണോമി  കേന്ദ്ര സര്‍ക്കാരിന്‍റെ ഫിഷറീസ് നയം  Pinarayi Vijayan  മുഖ്യമന്ത്രി പിണറായി വിജയന്‍  കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ  kerala news latest  kerala news  district news  ജില്ല വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍
കേന്ദ്ര സര്‍ക്കാരിന്‍റെ ഫിഷറീസ് നയം കോര്‍പറേറ്റുകളെ സഹായിക്കാന്‍ : വിമര്‍ശനവുമായി മുഖ്യമന്ത്രി
author img

By

Published : Aug 14, 2022, 7:56 AM IST

കൊല്ലം: കേന്ദ്രസർക്കാരിന്‍റെ ഫിഷറീസ് നയത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് തീരദേശ മേഖലയ്ക്കുള്ള എല്ലാ അവകാശങ്ങളും കേന്ദ്ര സർക്കാർ കവർന്നെടുക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം കൊല്ലം തങ്കശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരിന്‍റെ ഫിഷറീസ് നയത്തിനെതിരെ മുഖ്യമന്ത്രി

കേന്ദ്രം പുതിയ ഫിഷറീസ് നയം കൊണ്ടുവരുന്നത് കുത്തകകളെ സഹായിക്കുന്നതിനാണ്. ജനങ്ങളെ ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളും കോർപറേറ്റുകൾക്ക് എഴുതി കൊടുക്കുന്നതാണ് കേന്ദ്രത്തിന്‍റെ നയം. കേന്ദ്രം ഭരിച്ച നരസിംഹ റാവുവിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ മത്സ്യബന്ധനം വിദേശ ട്രോളറുകൾക്ക് തുറന്നുകൊടുത്തു.

ബി.ജെ.പി സർക്കാരാകട്ടെ ഒരു പടികൂടി മുന്നോട്ടു പോയി, തീരക്കടലിനുമേൽ സംസ്ഥാന സർക്കാരുകൾക്കുള്ള നിയന്ത്രണാവകാശം കൂടി കവരുന്നു. കേന്ദ്ര സർക്കാരിന്‍റെ പുതിയ ഫിഷറീസ് നയം മൂലമുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ വഴി കണ്ടെത്തുന്നതിന് സംസ്ഥാനത്ത് മൽസ്യത്തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.