കൊല്ലം: കൊല്ലം ബൈപ്പാസിൽ ടോൾ പ്ലാസയിലെ ജീവനക്കാരനായ യുവാവിനെ മർദിച്ചതായി പരാതി. കുരീപ്പുഴ സ്വദേശി അരുണിനാണ് (23) മർദ്ദനമേറ്റത്. കുരീപ്പുഴ ടോൾ പ്ലാസയിലാണ് സംഭവം.
കാവനാട് ഭാഗത്ത് നിന്ന് വന്ന കാർ ടോൾ നൽകുന്നതിനിടെ പിന്നിലെത്തിയ കാറിലെ യുവാക്കൾ ഫാസ് ടാഗ് കാണിച്ചു. എന്നാൽ മുന്നിലെ കാറിന് ഫാസ് ടാഗ് ഇല്ലാത്തതിനാൽ ടോൾ നൽകുന്നതിന് സമയമെടുത്തു.
Also Read: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം : വിചാരണ ഈ മാസം 29 ന് തുടങ്ങും
ഇതാണ് പിന്നിലെ കാറിലുണ്ടായിരുന്ന യുവാക്കൾ ടോൾ ജീവനക്കാരനെ മർദിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. അരുൺ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.