കൊല്ലം: തിരുനെൽവേലി- പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിനിന്‍റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു. അഞ്ച് കോച്ചില്‍ നിന്നും 16 കോച്ചായാണ് വര്‍ധിപ്പിച്ചത്. യാത്രക്കാരുടെ നിരന്തരമുള്ള ആവശ്യത്തെ തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ഇടപെട്ടാണ് കോച്ചുകളുടെ എണ്ണം കൂട്ടിയത്. ഒന്‍പത് ജനറല്‍കോച്ചും രണ്ട് സ്ലീപ്പര്‍ കോച്ചുകളുമാണ് പുതുതായി ഉള്‍പ്പെടുത്തിയത്. പുനലൂർ- പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിൻ തിരുനെൽവേലി വരെ നീട്ടിയപ്പോള്‍ യാത്രക്കാരുടെ എണ്ണത്തിൽ വൻതോതിൽ വര്‍ധിച്ചു. എന്നാല്‍ കോച്ചുകളുടെ എണ്ണം കുറവായത് തിങ്ങിനിറഞ്ഞ യാത്രക്കാര്‍ക്കും ജനങ്ങൾക്കും ഏറെ പ്രയാസമായിരുന്നു.
പാലരുവി എക്സ്പ്രസിന് ഇനി 16 കോച്ചുകൾ
ഒന്‍പത് ജനറല്‍കോച്ചും രണ്ട് സ്ലീപ്പര്‍ കോച്ചുകളുമാണ് പുതുതായി ഉള്‍പ്പെടുത്തിയത്
കൊല്ലം: തിരുനെൽവേലി- പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിനിന്‍റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു. അഞ്ച് കോച്ചില്‍ നിന്നും 16 കോച്ചായാണ് വര്‍ധിപ്പിച്ചത്. യാത്രക്കാരുടെ നിരന്തരമുള്ള ആവശ്യത്തെ തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ഇടപെട്ടാണ് കോച്ചുകളുടെ എണ്ണം കൂട്ടിയത്. ഒന്‍പത് ജനറല്‍കോച്ചും രണ്ട് സ്ലീപ്പര്‍ കോച്ചുകളുമാണ് പുതുതായി ഉള്‍പ്പെടുത്തിയത്. പുനലൂർ- പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിൻ തിരുനെൽവേലി വരെ നീട്ടിയപ്പോള്‍ യാത്രക്കാരുടെ എണ്ണത്തിൽ വൻതോതിൽ വര്‍ധിച്ചു. എന്നാല്‍ കോച്ചുകളുടെ എണ്ണം കുറവായത് തിങ്ങിനിറഞ്ഞ യാത്രക്കാര്‍ക്കും ജനങ്ങൾക്കും ഏറെ പ്രയാസമായിരുന്നു.
Body:റെയിൽവേ യാത്രക്കാരുടെ നീണ്ട നാളത്തെ ആവശ്യം അംഗീകരിച്ച് തിരുനൽവേലി- പാലക്കാട് പാലരുവി എക്സ്പ്രസിന് ഇനിമുതൽ 16 കോച്ചുകൾ. അഞ്ചു കോച്ചുകൾ മാത്രമുണ്ടായിരുന്ന ട്രെയിനിൽ 9 ജനറൽ കോച്ചുകളും രണ്ട് സ്ലീപ്പർ കോച്ചുകളും കൂടി ഉൾപ്പെടുത്തി സർവീസ് നടത്താൻ അനുമതി ലഭിച്ചതായി നിയുക്ത എം.പി. കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പാലരുവി എക്സ്പ്രസ് 5 കോച്ചുമായി സർവീസ് നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, ചീഫ് ഓപ്പറേറ്റിങ് മാനേജർ എന്നിവരുമായി കൊടുക്കുന്നിൽ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് 16 കോച്ചുകളുമായി ട്രെയിൻ ഓടിക്കാൻ ധാരണയായത്. പുനലൂർ- പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിൻ തിരുനെൽവേലി വരെ നീട്ടിയത് യാത്രക്കാരുടെ എണ്ണത്തിൽ വൻതോതിൽ വർധന ഉണ്ടാക്കിയിരുന്നു. കോച്ചുകളുടെ എണ്ണം കുറവായതിനാൽ തിങ്ങിനിറഞ്ഞ യാത്ര ജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.
Conclusion:ഇ ടി വി ഭാരത് കൊല്ലം