ETV Bharat / state

പിടവൂർ -പട്ടാഴി റോഡ് നവീകരണം; അഴിമതിയെന്ന് ആക്ഷേപം

author img

By

Published : Jan 6, 2020, 5:18 PM IST

Updated : Jan 6, 2020, 6:10 PM IST

പട്ടാഴി - തച്ചക്കുളം ജംഗ്ഷനിൽ നിന്നും പിടവൂരിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വരെയുള്ള ആറേമുക്കാല്‍ കിലോമീറ്റര്‍ റോഡ് ദേശീയ നിലവാരത്തില്‍ നിര്‍മിക്കാനാണ് നിർദേശമെങ്കിലും പലയിടങ്ങളിലും പാതയ്ക്ക് വേണ്ട വീതിയില്ല.

Padavoor Pattazhi Road Renovation under siege  പിടവൂർ-പട്ടാഴി റോഡ് നവീകരണം; അഴിമതിയെന്ന് ആക്ഷേപം  Padavoor Pattazhi Road Renovation under corruption  പിടവൂർ-പട്ടാഴി റോഡ്  Padavoor Pattazhi Road
പിടവൂർ-പട്ടാഴി റോഡ് നവീകരണം; അഴിമതിയെന്ന് ആക്ഷേപം

കൊല്ലം: ആറ് കോടി രൂപയോളം ചിലവഴിച്ച് നിർമാണം നടത്തുന്ന പത്തനാപുരം പിടവൂര്‍- പട്ടാഴി റോഡ് നവീകരണത്തിനെതിരെ അഴിമതി ആരോപണം. പട്ടാഴി- തച്ചക്കുളം ജംഗ്ഷനിൽ നിന്നും പിടവൂരിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വരെയുള്ള ആറേമുക്കാല്‍ കിലോമീറ്റര്‍ റോഡ് ദേശീയ നിലവാരത്തില്‍ നിര്‍മിക്കാനാണ് നിർദേശമെങ്കിലും പലയിടങ്ങളിലും പാതയ്ക്ക് വേണ്ട വീതിയില്ല. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പലരും വസ്തു നഷ്ടപ്പെടാതാരിക്കാനുള്ള ശ്രമങ്ങൾ നടത്തിയതിനാൽ മിക്കയിടത്തും വീതി കുറവാണ്. എന്നാൽ നിർധന കുടുംബങ്ങളുടെ വീടന്‍റെ ചുവരുകൾ വരെ റോഡ് വീതകൂട്ടലിന്‍റെ പേരിൽ അധിക്യതർ ഏറ്റെടുത്തിട്ടുണ്ട്.

പിടവൂർ -പട്ടാഴി റോഡ് നവീകരണം; അഴിമതിയെന്ന് ആക്ഷേപം
പഴയ റോഡ് പൂർണമായി ഇളക്കിമാറ്റി മെറ്റലിങ് നടത്തി ഉറപ്പിച്ചശേഷമാണ് ടാറിങ് എന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് പറഞ്ഞിരുന്നതെങ്കിലും പലയിടത്തും പഴയ ടാറിങ്ങിന്‍റെ മുകളിലൂടെയാണ് പുതിയ ടാറിങ് നടത്തിയിരിക്കുന്നത്. റോഡ് പൊളിച്ച് മാറ്റി മെറ്റൽ ഉറപ്പിച്ചത് ഏതാനും ഭാഗങ്ങളിൽ മാത്രമാണ്. പാതയോരത്തെ മരങ്ങളും വൈദ്യുത തൂണുകളും നിലനിർത്തിയുള്ള നിർമാണം അപകടക്കെണിയാക്കുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. കരാറുകാരും, പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചേര്‍ന്ന് നിലവാരമില്ലാത്ത റോഡ് നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Intro:തുടക്കത്തിലേ താളംതെറ്റി പിടവൂർ -പട്ടാഴി റോഡ് നവീകരണം; അഴിമതിയെന്ന് ആക്ഷേപംBody:

പത്തനാപുരം പിടവൂര്‍- പട്ടാഴി റോഡ് നവീകരണത്തിനെതിരേ വ്യാപക പരാതി. ആറ് കോടിരൂപയോളം ചിലവഴിച്ച് നിർമ്മാണം നടത്തുന്ന പാതയിൽ അഴിമതിയാണന്ന ആക്ഷേപവും ശക്തമാണ്.
പട്ടാഴി തച്ചക്കുളം ജംഗ്ഷനിൽനിന്നും പിടവൂരിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വരെയുള്ള ആറേമുക്കാല്‍ കിലോമീറ്റര്‍ റോഡാണ് ദേശീയ നിലവാരത്തില്‍ നിര്‍മ്മിക്കേണ്ടത്.
എന്നാല്‍ പലയിടങ്ങളിലും പാതയ്ക്ക് നിര്‍ദേശിച്ചിട്ടുള്ള വീതിയില്ല. സ്വാധീനം ഉപയോഗിച്ച് പലരും തങ്ങളുടെ വസ്തു നഷ്ടപ്പെടാതെ നോക്കിയതിനാല്‍ മിക്കയിടത്തും വീതി കുറവാണ്. എന്നാൽ നിർദ്ധന കുടുംബങ്ങളുടെ വീടൻറെ ചുവരുകൾ വരെ റോഡ് വീതകൂട്ടലിൻറെ പേരിൽ അധിക്യതർ ഏറ്റെടുത്തിട്ടുമുണ്ട്.
പഴയ റോഡ് പൂർണമായി ഇളക്കിമാറ്റി മെറ്റലിംങ് നടത്തി ഉറപ്പിച്ചശേഷമാണ് ടാറിങ് എന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് പറഞ്ഞിരുന്നതെങ്കിലും
മിക്ക സ്ഥലത്തും പഴയ ടാറിങ്ങിന്റെ മുകളിലൂടെ തന്നെയാണ് പുതിയ ടാറിങ് നടത്തിയിരിക്കുന്നത്.
റോഡ് കുഴിച്ച് മെറ്റൽ ഉറപ്പിച്ചത് ഏതാനും ഭാഗത്തുമാത്രമാണ്. പാതയോരത്തെ മരങ്ങളും വൈദ്യുത തൂണുകളും നിലനിർത്തിയുള്ള നിർമാണം അപകടക്കെണിയാക്കുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. കരാറുകാരും, പൊതുമരാമത്ത് ഉദ്ധ്യോഗസ്ഥരും ചേര്‍ന്ന് നിലവാരമില്ലാത്ത റോഡ് നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.Conclusion:ഇ. ടി.വി ഭാരത് കൊല്ലം
Last Updated : Jan 6, 2020, 6:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.