കൊല്ലം: ഒരു വയസുകാരൻ വീട്ടുമുറ്റത്തെ മീൻ വളർത്തുന്ന കൃത്രിമ കുളത്തിൽ വീണ് മരിച്ചു. കൊല്ലം അഞ്ചൽ പാലമുക്ക് വിഷ്‌ണുദർശനം വലിയ വീട്ടിൽ വിഷ്ണുവിന്‍റെയും ശ്രുതിയുടെ മകൻ ശ്രേയഷ് ആണ് മരിച്ചത്. അഞ്ചൽ പനച്ചവിളയിൽ അലങ്കാര മത്സ്യങ്ങളെ വിൽക്കുന്ന സ്ഥാപനത്തിലേയ്ക്ക് മീൻ വളർത്താൻ വേണ്ടി കൃത്രിമമായി നിർമ്മിച്ച കുളത്തിലാണ് കുട്ടി വീണത്.
ലോക്ക്ഡൗണിലാണ് വീടിനോട് ചേർന്ന് ടാർപ്പോളിൻ കൊണ്ട് കൃത്രിമ കുളം നിർമിച്ചത്. വിഷ്ണു ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ശ്രുതി ഊണ് കൊണ്ടുപോയി കൊടുത്ത സമയത്താണ് കുഞ്ഞ് കുളത്തിൽ വീണത്. ഈ സമയം ശ്രേയഷ് തൊട്ടിലിൽ ഉറങ്ങി കിടക്കുകയായിരുന്നു. സംഭവസമയത്ത് വിഷ്ണുവിന്‍റെ മാതാവ് ജലജ മാത്രമാണ് ഉണ്ടായിരുന്നത്.
കുഞ്ഞിനെ തൊട്ടിൽ കാണായതിനെ തുടർന്ന് വിഷ്ണുവിന്‍റെ അമ്മ ജലജ നടത്തിയ അന്വേഷണത്തിലാണ് ശ്രേയഷ് കുളത്തിൽ വീണു കിടക്കുന്നത് കണ്ടത്. തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. അഞ്ചൽ സി.ഐ സൈജുനാഥിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടര്‍നടപടികൾ സ്വീകരിച്ചു. ശ്രാവനാണ് സഹോദരൻ.
ALSO READ: താര ഫാമില്‍ താരമായി ഡ്രാഗൺ ഫ്രൂട്ട്, ഈ കർഷകരും ഇപ്പൊ താരങ്ങളാണ്