കൊല്ലം: ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെയും റൂറൽ എസ്പി ഹരിശങ്കറിന്‍റേയും വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടതിന് മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. ഇന്നലെ ഉച്ചയോടെ പത്തനംതിട്ടയിൽ സ്വാതന്ത്ര്യ ദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഈ സമയം പോരുവഴി മയ്യത്തുംകരയിലെ ഓഡിറ്റോറിയത്തിൽ വിവാഹ സൽക്കാരം നടക്കുകയായിരുന്നു. ഇതിനിടെയുണ്ടായ തിരക്കിലാണ് മന്ത്രിയുടെ വാഹനം കുടുങ്ങിയത്. തുടർന്നാണ് സുരക്ഷാ വീഴ്ച ആരോപിച്ച് ശൂരനാട് സ്റ്റേഷനിലെ രണ്ടു പൊലീസുകാരെയും ഒരു സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെയും സസ്‌പെൻഡ് ചെയ്തത്. സീനിയർ സിപിഒ ഹരിലാൽ, സിപിഒ രാജേഷ്, റൂറൽ സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ നുക്യുദീൻ എന്നിവരെയാണ് എസ്പി ഹരിശങ്കർ സസ്‌പെൻഡ് ചെയ്തത്.
മന്ത്രിയുടെയും എസ്‌പിയുടെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍; മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ
മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടേയും കൊല്ലം റൂറൽ എസ്പി ഹരിശങ്കറിന്‍റേയും വാഹനമാണ് ഗതാഗതക്കുരുക്കില്‍പ്പെട്ടത്.