ബെയ്‌റൂത്ത്: ലെബനനിലേക്കുള്ള ഇസ്രയേൽ സൈന്യത്തിന്‍റെ കര ആക്രമണം നേരിടാൻ സജ്ജമാണെന്ന് ഹിസ്ബുള്ള ഡെപ്യൂട്ടി ചീഫ് ഷെയ്ഖ് നൈം ഖാസിം. യുദ്ധത്തിൽ തങ്ങള്‍ വിജയിക്കുമെന്നും ഹിസ്ബുള്ള നേതാവ് പറഞ്ഞു.
ഇസ്രയേൽ വ്യോമാക്രമണത്തിൽ സെക്രട്ടറി ജനറലായിരുന്ന ഹസൻ നസ്റള്ള കൊല്ലപ്പെട്ടതിന് ശേഷം ഹിസ്‌ബുള്ള നടത്തുന്ന ആദ്യ പ്രസ്‌താവനയാണിത്. ലെബനനിലെ ഹിസ്ബുള്ളയുടെ പുതിയ സെക്രട്ടറി ജനറലിനെയും കമാൻഡർമാരെയും ഉടൻ തെരഞ്ഞെടുക്കുമെന്നും ഹിസ്‌ബുള്ള നേതാവ് അറിയിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഉന്നത നേതൃത്വത്തെ ഇല്ലാതാക്കിയാലും ഹിസ്‌ബുള്ള ഒരിക്കലും പിന്നോട്ട് പോകില്ലെന്നും ഷെയ്‌ഖ് നൈ ഖാസിം പ്രസ്‌താവിച്ചു. 'ശത്രുക്കളുടെ ഈ ആക്രമണങ്ങളൊന്നും പ്രതിരോധം കൊണ്ട് തീര്‍ത്ത രാജ്യത്തെ ദുർബലപ്പെടുത്തില്ലെന്നും ഞങ്ങൾ തീർച്ചയായും വിജയിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.'- ഖാസിം പ്രസ്‌താവിച്ചു.
അതേസമയം, പുതിയ നേതാവിനെ നിയമിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ ഹിസ്ബുള്ള തള്ളിക്കളഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത് വരെ ഇത് സംബന്ധിച്ച യാതൊരു ഊഹാപോഹങ്ങള്‍ക്കും സ്ഥാനമില്ലെന്നും ഖാസിം വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്‌റള്ളയെ ഇസ്രയേല്‍ കൊലപ്പെടുത്തിയത്. ഹിസ്ബുള്ള നേതാക്കള്‍ ലെബനന്‍റെ തെക്ക് ദഹിയയില്‍ യോഗം ചേർന്നപ്പോൾ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി എന്നാണ് റിപ്പോര്‍ട്ട്. ഹിസ്ബുള്ളയുടെ സതേൺ ഫ്രണ്ട് കമാൻഡർ അലി കർക്കിയും മറ്റ് ഹിസ്ബുള്ള കമാൻഡർമാരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു.
Also Read: ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍: ലെബനനില്‍ 105 പേര്‍ കൊല്ലപ്പെട്ടു, 359 പേർക്ക് പരിക്ക്