കൊല്ലം: കുണ്ടറ ഇടവട്ടത്ത് മലയാളിയായ ഭാര്യയെ അതിഥി തൊഴിലാളി കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. ശ്രീശിവന്‍ ജങ്‌ഷന് സമീപം കവിതാ ഭവനില്‍ കവിത(28)യാണ് ബംഗാള്‍ സ്വദേശിയായ ഭര്‍ത്താവ് ദീപക്കിന്‍റെ വെട്ടേറ്റ് മരിച്ചത്. കഴുത്തില്‍ ആറോളം വെട്ടുകളേറ്റ കവിത സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. ഫോണ്‍ വിളിയെ ചൊല്ലിയുണ്ടായ കുടുംബ കലഹമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. വീടിന് പിന്നില്‍ സൂക്ഷിച്ച കോടാലി ഉപയോഗിച്ചാണ് വെട്ടിയത്. സംഭവശേഷം രക്ഷപ്പെട്ട പ്രതിയെ ചെറുമൂട് ലക്ഷ്‌മി സ്റ്റാര്‍ച്ച് ഫാക്‌ടറി വളപ്പിലെ കാടിനുള്ളില്‍ നിന്നും പൊലീസ് സംഘം പിടികൂടുകയായിരുന്നു.
മലയാളിയായ ഭാര്യയെ ബംഗാള്‍ സ്വദേശി വെട്ടിക്കൊലപ്പെടുത്തി - ശ്രീശിവന്‍ ജങ്‌ഷന്‍
കുണ്ടറ ശ്രീശിവന്‍ ജങ്‌ഷന് സമീപം കവിതാ ഭവനില്‍ കവിത(28)യാണ് ബംഗാള്‍ സ്വദേശിയായ ഭര്‍ത്താവ് ദീപക്കിന്‍റെ വെട്ടേറ്റ് മരിച്ചത്