കൊല്ലം: പട്ടാപ്പകൽ ബൈക്ക് തടഞ്ഞ് നിർത്തി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൊല്ലം മരുത്തടി ഓഞ്ചേലിൽ കിഴക്കതിൽ വിഷ്ണുവിനെ ബൈക്ക് തടഞ്ഞ് നിർത്തി കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ തമിഴ്നാട് മധുര സ്വദേശി പ്രകാശ് (42) മകൻ രാജപാണ്ഡ്യൻ (19) എന്നിവരെയാണ് സംഭവം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
പ്രതികളുടെ വീട്ടിലെത്തിച്ച് ആദ്യം തെളിവെടുപ്പ്
പള്ളിക്കാവിലെ പ്രതികളുടെ വീട്ടിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടന്നത്. തുടർന്ന് കൊലപാതകം നടന്ന ജവാൻ മുക്കിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവ സമയത്തുണ്ടായ ആക്രമണങ്ങളും അതിന് ശേഷം കൊലപ്പെടുത്താൻ ഉണ്ടായ സാഹചര്യവും, കൊല ചെയ്ത രീതികളും പ്രതികൾ പൊലീസിനോട് വിവരിച്ചു.
തമിഴ്‌നാട് സ്വദേശി പ്രകാശ് ആണ് പ്രധാന പ്രതി
കഴിഞ്ഞ പതിമൂന്നാം തീയതിയാണ് കൊലപാതകം നടന്നത്. മരണപ്പെട്ട വിഷ്ണുവും സുഹൃത്തും വന്ന ബൈക്ക് തടഞ്ഞ് നിർത്തിയാണ് പ്രകാശ് വിഷ്ണുവിനെ കുത്തി കൊലപ്പെടുത്തിയത്. ഇടത് നെഞ്ചിന് കുത്തേറ്റ് റോഡിൽ വീണ വിഷ്ണുവിനെ ശക്തികുളങ്ങര പൊലീസെത്തിയാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.
read more:യുവാവിനെ കുത്തിക്കൊലപ്പെടുത്തി
അവിടെ എത്തിയപ്പോഴേക്കും വിഷ്‌ണു മരിച്ചിരുന്നു. വിഷ്ണുവിനെ കൊലപ്പെടുത്തി മണിക്കൂറുകൾക്കകം തന്നെ പ്രതികളെ പൊലീസ് പിടികൂടി. ഒന്നാം പ്രതി പ്രകാശിന് ഇറച്ചിവെട്ടും, രണ്ടാം പ്രതി രാജ പാണ്ഡ്യന് നായ്ക്കളെ വളർത്തി വില്പനയുമാണ്.
സിഐ എൻ.ആർ ജോസ്, എസ്.ഐ ബിജു, റ്റി. സത്യദാസ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.