ETV Bharat / state

പതിനേഴുകാരനെ കാണാനില്ലെന്ന് പരാതി - പത്തനാപുരം വനാതിര്‍ത്തിയിലെ താമസക്കാരനായ 17 കാരനെ കണ്മാനില്ല

ആഗസ്റ്റ് 19ന് രാത്രി മുതലാണ് രാഹുലിനെ(17)കാണാതായത്

man missing  പത്തനാപുരം വനാതിര്‍ത്തിയിലെ താമസക്കാരനായ 17 കാരനെ കണ്മാനില്ല  latest kollam
പത്തനാപുരം വനാതിര്‍ത്തിയിലെ താമസക്കാരനായ 17 കാരനെ കണ്മാനില്ല
author img

By

Published : Aug 23, 2020, 12:46 PM IST

Updated : Aug 23, 2020, 1:57 PM IST

കൊല്ലം: പത്തനാപുരം വനാതിര്‍ത്തിയിലെ താമസക്കാരനായ യുവാവിനെ കാണാനില്ലെന്ന് പരാതി. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ പൂങ്കുളഞ്ഞി കടശ്ശേരി മുക്കലംപാട് തെക്കെക്കര ലതികവിലാസം രവീന്ദ്രന്‍-ലതിക ദമ്പതികളുടെ മകന്‍ രാഹുലിനെയാണ് (17) കാണാതായത്. ആഗസ്റ്റ് 19ന് രാത്രി മുതലാണ് രാഹുലിനെ കാണാതാകുന്നത്. വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം ഫോണില്‍ വീഡിയോ ഗെയിം കളിച്ചിരുന്ന രാഹുല്‍ പത്ത് മണിയോടെ വീട്ടിലെത്തി. പുതിയ വീടിന്‍റെ നിര്‍മാണം നടക്കുന്നതിനാല്‍ മാതാപിതാക്കളും രാഹുലും സഹോദരന്‍ രഞ്ജിത്തും മൂന്ന് വീടുകളിലായിട്ടാണ് താമസിക്കുന്നത്. രാവിലെ മാതാവ് ലതിക വിളിക്കാനെത്തിയപ്പോഴാണ് രാഹുലിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, പണം ഇവയെല്ലാം വീട്ടില്‍ തന്നെയുണ്ട്. മൊബൈല്‍ ഫോണ്‍ മാത്രമാണ് വീട്ടില്‍ നിന്നും കൊണ്ടുപോയിട്ടുള്ളത്.

പതിനേഴുകാരനെ കാണാനില്ലെന്ന് പരാതി

പത്തനാപുരം പൊലീസും സൈബര്‍ സെല്ലും നടത്തിയ അന്വേഷണത്തില്‍ ഇരുപതാം തീയതി പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമാണ് ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് മനസിലാക്കിയിട്ടുണ്ട്. രണ്ട് ദിവസം വനമേഖലയിലും ബന്ധുവീടുകളിലും അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് ശനിയാഴ്ച കൊല്ലത്ത് നിന്നുള്ള ഡോഗ് സ്ക്വാഡും ശാസ്ത്രീയ അന്വേഷണസംഘവും പൊലീസും പ്രദേശവാസികളും സംയുക്തമായി തിരച്ചില്‍ നടത്തി. പ്ലസ്‌ ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം പന്തല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പോകുകയായിരുന്നു രാഹുല്‍. കഴിഞ്ഞ 22 വര്‍ഷമായി തെക്കേക്കരയിലെ വനാതിര്‍ത്തിയിലാണ് ഈ കുടുംബം കഴിയുന്നത്.

Last Updated : Aug 23, 2020, 1:57 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.