കൊല്ലം: ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെ അപമാനിക്കുന്ന തരത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ടയാളെ പൊലീസ് പിടികൂടി. എറുണാകുളം ഐക്കരനാട് സ്വദേശി അജിനെ (41)യാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഹിറ്റ് മേക്കേഴ്‌സ് മീൻപാറ എന്ന ഫേസ്‌ബുക്ക് പേജിലാണ് പ്രതി സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ടത്. ലോക് ഡൗൺ കാലത്ത് മൽസ്യബന്ധനം നടക്കാൻ സാധിക്കാത്തതാണ് അപമാനിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് പ്രേരണയായതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൂടാതെ, മന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വ്യാജപ്രചരണങ്ങൾ നിരവധി ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യാൻ മറ്റുള്ളവരെയും ഇയാൾ പ്രേരിപ്പിച്ചതായി പൊലീസ് അറിയിച്ചു. കുണ്ടറ എസ്.ഐ വിദ്യാധിരാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതിന് മുമ്പും ഇയാൾ പല സ്ത്രീകളെയും ഫേസ്‌ബുക്ക് വഴി അപമാനിച്ചിട്ടുള്ളതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കുണ്ടറ പൊലീസ് വ്യക്തമാക്കി.
ഫിഷറീസ് മന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിലെ പ്രതി പിടിയിൽ - kundara police
ലോക് ഡൗൺ കാലത്ത് മൽസ്യബന്ധനം നടക്കാത്തതാണ് അപമാനിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് പ്രേരണയായത്
![ഫിഷറീസ് മന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിലെ പ്രതി പിടിയിൽ ഫിഷറീസ് മന്ത്രിയെ അപമാനിച്ചു ജെ. മേഴ്‌സിക്കുട്ടിയമ്മയെ അപമാനിച്ചു പ്രതി പിടിയിൽ Kerala Fisheries minister j mercy kuttiyamma Kerala Fisheries minister defame messsage man arrested kundara police kollam arraest](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6757170-922-6757170-1586626099636.jpg?imwidth=3840)