ETV Bharat / state

കൊട്ടാരക്കരയിൽ മധ്യവയസ്‌കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ - മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കോട്ടാത്തല മൂഴിക്കോട് പണ്ടാരവിള വടക്കതില്‍ ബാബുവിനെയാണ് റബ്ബര്‍തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

Man found dead in rubber plantation  kottarakkara  rubber plantation  death  കൊട്ടാരക്കരയിൽ റബ്ബര്‍തോട്ടത്തിൽ മധ്യവയസ്‌കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍  മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍  കൊട്ടാരക്കര
കൊട്ടാരക്കരയിൽ റബ്ബര്‍തോട്ടത്തിൽ മധ്യവയസ്‌കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
author img

By

Published : Jun 26, 2021, 11:15 AM IST

കൊല്ലം: റബ്ബര്‍തോട്ടത്തിൽ മധ്യവയസ്‌കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര മൂഴിക്കോട് ജവഹര്‍ പാര്‍ക്കിന് സമീപത്തിന് അടുത്തുള്ള റബ്ബര്‍ തോട്ടത്തിലാണ് സംഭവം. കോട്ടാത്തല മൂഴിക്കോട് പണ്ടാരവിള വടക്കതില്‍ ബാബു (57) ആണ് മരിച്ചത്.

കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് നാടുവിട്ടുപോയ ബാബു ഒന്നര വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇയാൾ സഹോദരന്‍റെ റബ്ബര്‍ തോട്ടത്തില്‍ ചെറിയൊരു ഷെഡ് നിര്‍മ്മിച്ചാണ് താമസിച്ചുവന്നത്. രണ്ട് ദിവസം മുന്‍പ് താമസിക്കുന്ന ഷെഡിന്‍റെ കുറച്ചുഭാഗം തീ കത്തിയിരുന്നു.

Also read: വയനാട് ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

സ്വയം തീ കത്തിച്ചതെന്നാണ് ബാബു പലരോടും പറഞ്ഞത്. ഇന്നലെ പുലര്‍ച്ചെ തോട്ടത്തില്‍ നിന്നും തീയും പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ ബാബുവിന്‍റെ ജഡം കണ്ടെത്തിയത്. തുടര്‍ന്ന് പുത്തൂര്‍ പൊലീസ് സംഭവ സ്ഥലത്തെത്തി തീ അണച്ചു.

കൂടുതൽ അന്വേഷണങ്ങൾക്കായി വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കൊട്ടാരക്കര റൂറല്‍ എസ്.പി കെ.ബി.രവി, ശാസ്താംകോട്ട ഡിവൈ.എസ്.പി പി.രാജ്കുമാര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പുത്തൂര്‍ സി.ഐ ആര്‍.ശിവകുമാര്‍, എസ്.ഐ കവിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.