കൊല്ലം: അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കരിങ്ങന്നൂർ മോട്ടോർകുന്നിൽ വേങ്ങവിള പുത്തൻ വീട്ടിൽ രാജുവാണ് അറസ്റ്റിലായത്. അയൽവാസിയായ പ്രകാശിനെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവസ്ഥലത്തു വെച്ച് പൂയപ്പള്ളി പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
വ്യക്തിവൈരാഗ്യമാണ് കാരണം. കൊടുവാളുകൊണ്ട് പ്രകാശിനെ കഴുത്തിന് വെട്ടി പരിക്കേൽപിക്കുകയായിരുന്നു. പ്രകാശിന്‍റെ വീട്ടിലേക്കുള്ള വഴിയിൽ ഒളിച്ചിരുന്നായിരുന്നു ആക്രമണം. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രൻ, എസ്.ഐ സുരേഷ്, സി.പി.ഒ ലിജു, ബിനു, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.