ETV Bharat / state

ചാത്തന്നൂരിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു - നിയമസഭാ തെരഞ്ഞെടുപ്പ്

ബി.ജെ.പി.സ്ഥാനാർഥി വെള്ളിയാഴ്‌ച പത്രിക സമർപ്പിക്കും

Chathannoor constituency  എൽ.ഡി.എഫ്  യു.ഡി.എഫ്  നിയമസഭാ തെരഞ്ഞെടുപ്പ്  നാമനിർദേശ പത്രിക
ചാത്തന്നൂരിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു
author img

By

Published : Mar 18, 2021, 6:20 PM IST

കൊല്ലം: ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ബ്ലോക്ക് ജംങ്ഷനിൽ നിന്നും പ്രകടനമായെത്തിയാണ് എൽഡിഎഫ് സ്ഥാനാർഥി ജി.എസ്.ജയലാൽ എം.എൽ.എ , അസി.റിട്ടേണിങ് ഓഫീസറായ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ. മുമ്പാകെ പത്രിക സമർപ്പിച്ചത്. മുൻ എം.എൽ.എ.എൻ.അനിരുദ്ധൻ, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം എസ്.പ്രകാശ് എന്നിവരൊടൊപ്പമാണ് ജി.എസ്.ജയലാൽ പത്രികാ സമർപ്പണം നടത്തിയത്.

യു.ഡി.എഫ് സ്ഥാനാർഥി എൻ.പീതാംബരകുറുപ്പ് മുൻ എം.എൽ.എ.ഡോ.ജി.പ്രതാപ വർമ തമ്പാൻ, കെ.പി.സി.സി. ഭാരവാഹിയായ നെടുങ്ങോലം രഘു എന്നിവരൊടൊപ്പം എത്തിയാണ് പത്രികാ സമർപ്പണം നടത്തിയത്. ബി.ജെ.പി.സ്ഥാനാർഥി ബി.ബി.ഗോപകുമാർ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പത്രിക സമർപ്പിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.