ETV Bharat / state

കുടുംബശ്രീ 'കുക്കറി ഷോ'യില്‍ തനതു രുചി മേളം

ജില്ലയിലെ ഏറ്റവും മികച്ച ഏഴ് കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

കുടുംബശ്രീ  കുക്കറി ഷോ  കൊല്ലം ബീച്ച് ഫെസ്റ്റിവല്‍  kudumbasree  kudumbasree cookery show  kollam beach festival
കുടുംബശ്രീ 'കുക്കറി ഷോ'യില്‍ തനതു രുചി മേളം
author img

By

Published : Dec 30, 2019, 11:41 PM IST

കൊല്ലം: കൊല്ലം ബീച്ച് ഫെസ്റ്റിവലിന്‍റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷനും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി 'കുക്കറി ഷോ'പാചക മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ഏഴ് കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകള്‍ പങ്കാളികളായി. തനത് വിഭവം തയ്യാറാക്കുന്ന ആദ്യറൗണ്ടില്‍ നാടന്‍ കുത്തരി അടയും തിരുവിതാംകൂര്‍ കോഴിക്കറിയും ചക്ക വിഭവങ്ങളും പുട്ടും തെരളിയുമൊക്കെ മത്സര വിഭവങ്ങളായെത്തി. വാശിയേറിയ മത്സരത്തില്‍ കടയ്ക്കലിലെ കാറ്ററിങ് യൂണിറ്റ് ഒന്നാം സ്ഥാനം നേടി. കുമ്മിളിലെ ശ്രീഭദ്ര കാറ്ററിങ് യൂണിറ്റ്, ശാസ്താംകോട്ടയിലെ സായി കൃഷ്ണ കാറ്ററിങ് യൂണിറ്റ് എന്നിവര്‍ക്കായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങള്‍.

ഇതുകൂടാതെ ന്യൂട്രിമിക്‌സ് ഉപയോഗിച്ച് വിഭവങ്ങള്‍ തയ്യാറാക്കുന്ന ജില്ലയിലെ 10 കുടുംബശ്രീ ന്യൂട്രിമിക്‌സ് യൂണിറ്റുകളുടെ പ്രത്യേക മത്സരവും നടന്നു. ലഡ്ഡു മുതല്‍ കേക്കും നൂഡില്‍സും മുറുക്കും വരെ ഇവര്‍ ന്യൂട്രിമിക്‌സില്‍ നിന്ന് തയാറാക്കി. തഴവയിലെ ബയോവിറ്റ ന്യൂട്രിമിക്സ് യൂണിറ്റ് ഇതില്‍ വിജയികളായി. ബീച്ച് ഫെസ്റ്റിവല്‍ പോലുള്ള വേദികള്‍ കുടുംബ ശ്രീ യൂണിറ്റുകള്‍ക്ക് കൂടുതല്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ.ജി സന്തോഷ് പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ശ്രീകല, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോ ഓര്‍ഡിനേറ്റര്‍മാരായ അജു വി.ആര്‍, സബൂറ ബീവി.എസ്, മറ്റ് കുടുംബശ്രീ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മത്സരാര്‍ഥികള്‍ക്ക് പിന്തുണയുമായെത്തി.

Intro:നാടന്‍ കുത്തരി അടയും തിരുവിതാംകൂര്‍ കോഴിക്കറിയും
കുടുംബശ്രീ 'കുക്കറി ഷോ'യില്‍ തനതു രുചി മേളംBody:
കൊല്ലം ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷനും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച 'കുക്കറി ഷോ'പാചക മത്സരത്തില്‍ ജില്ലയിലെ ഏറ്റവും മികച്ച ഏഴ് കുടുംബശ്രീ കാറ്ററിങ്ങ് യൂണിറ്റുകള്‍ പങ്കാളികളായി. തനത് വിഭവം തയ്യാറാക്കുന്ന ആദ്യറൗണ്ടില്‍ നാടന്‍ കുത്തരി അടയും തിരുവിതാംകൂര്‍ കോഴിക്കറിയും ഉള്‍പ്പെടെ വ്യത്യസ്ത രുചിക്കൂക്കുകള്‍ അനുവദിച്ച സമയത്തിന് മുന്നേ തന്നെ മേശമേല്‍ നിരന്നു. ചക്ക വിഭവങ്ങളും പുട്ടും തെരളിയുമൊക്കെയായി രുചിക്കൂട്ടുകള്‍ ഒരുങ്ങി. തുടര്‍ന്ന് വിധി നിര്‍ണയം നടത്തിയ ഷെഫ് സുരേഷിന്റെ നിര്‍ദേശാനുസരണമുള്ള രണ്ട് വിഭവങ്ങള്‍ കൂടി തയാറായി . ഇതിനാവശ്യമുള്ള എല്ലാ സാധനങ്ങളും ടീമുകള്‍ക്ക് നല്‍കിയിരുന്നു. വാശിയേറിയ മത്സരത്തില്‍ കടയ്ക്കലിലെ ന• കാറ്ററിംഗ് യൂണിറ്റ് ഒന്നാം സ്ഥാനം നേടി. കുമ്മിളിലെ ശ്രീഭദ്ര കാറ്ററിംഗ് യൂണിറ്റ്, ശാസ്താംകോട്ടയിലെ സായി കൃഷ്ണ കാറ്ററിംഗ് യൂണിറ്റ് എന്നിവര്‍ക്കായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങള്‍.
ഇതുകൂടാതെ ന്യൂട്രിമിക്‌സ് ഉപയോഗിച്ച് വിഭവങ്ങള്‍ തയ്യാറാക്കുന്ന ജില്ലയിലെ 10 കുടുംബശ്രീ ന്യൂട്രിമിക്‌സ് യൂണിറ്റുകളുടെ പ്രത്യേക മത്സരവും നടന്നു. ലഡ്ഡു മുതല്‍ കേക്കും നൂഡില്‍സും മുറുക്കും വരെ ഇവര്‍ ന്യൂട്രിമിക്‌സില്‍ നിന്ന് തയാറാക്കി. തഴവയിലെ ബയോവിറ്റ ന്യൂട്രിമിക്സ് യൂണിറ്റ് ഇതില്‍ വിജയികളായി. കടയ്ക്കല്‍ അമൃതം യൂണിറ്റ് രണ്ടാമതെത്തി. വെസ്റ്റ് കല്ലടയിലെ ന്യൂട്രിവിറ്റയും തഴവയിലെ ടെന്‍സ്റ്റാര്‍ യൂണിറ്റും മൂന്നാം സ്ഥാനം പങ്കിട്ടു. ബീച്ച് ഫെസ്റ്റിവല്‍ പോലുള്ള വേദികള്‍ കുടുംബ ശ്രീ യൂണിറ്റുകള്‍ക്ക് കൂടുതല്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ ജി സന്തോഷ് പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീകല, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ അജു വി ആര്‍, സബൂറ ബീവി എസ്, മറ്റ് കുടുംബശ്രീ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മത്സരിക്കുന്നവര്‍ക്ക് പിന്തുണയുമായെത്തി.Conclusion:ഇ ടി വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.