പഴമയിലേക്കൊരു തിരിച്ചുപോക്ക്; ഓർമകൾക്കെന്ത് സുഗന്ധം - kollam thevalakkara k.v.m school latest news
തേവലക്കര കെ.വി.എം സ്കൂളിലെ എല്‍.പി വിദ്യാര്‍ഥികള്‍ക്കായാണ് അധ്യാപകര്‍ വ്യത്യസ്തമായ ശിശുദിനാഘോഷം സംഘടിപ്പിച്ചത്.

പഴമയിലേക്കൊരു തിരിച്ചുപോക്ക്...
കൊല്ലം: മണ്ണപ്പം ചുട്ടും പമ്പരം കറക്കിയും അപ്പൂപ്പൻതാടി പിടിച്ചും പഴമയിലേക്കൊരു തിരിച്ചുപോക്ക്. മാഞ്ഞുപോയ നാട്ടുനന്മയും ഗൃഹാതുരതയും തേവലക്കര കെ.വി.എം സ്കൂളിലെ കൊച്ചുകൂട്ടുകാര്‍ പുന;സൃഷ്ടിച്ചപ്പോൾ അത് പഴയ തലമുറയ്ക്ക് ഓർമകളുടെ തിരിച്ചുവരവായിരുന്നു.
പഴമയിലേക്കൊരു തിരിച്ചുപോക്ക്; ഓർമകൾക്കെന്ത് സുഗന്ധം
Intro:ശിശുദിനം വർണാഭമാക്കി തേവലക്കര കെ.വി.എം സ്കൂളിലെ വിദ്യാർത്ഥികൾ Body:മണ്ണിനെ മറക്കാത്ത മലയാള നാടിന്റെ മനോഹാരിതയിൽ ഇവിടെ പുനർജനിച്ചത് നാട്ടു നന്മയുടെയും ഗൃഹാതുരതയുടെയും നഷ്ടകാലത്തിന്റെ ഓർമ്മപ്പെടുത്തൽ. ശിശുദിനത്തിൽ വർണാഭമായ പരിപടിയാണ് തേവലക്കര കെ.വി.എം സ്കൂളിൽ സംഘടിപ്പിച്ചത്. പതിറ്റാണ്ടുകൾക്ക് മുൻപ് നാടിന്റെ അടയാളപ്പെടുത്തലുകൾ പുനർ സൃഷ്ടിക്കുകയായിരുന്നു കെ.വി.എം സ്കൂളിലെ വിദ്യാർത്ഥികൾ. തൊണ്ട് തല്ലിയും, കയർപിരിച്ചും തൊഴിലാളികൾ , ഓലമെടയുന്നവർ, കർഷകത്തൊഴിലാളികൾ, പഴയകാല കളികൾ, ആടിനെ മെയിക്കുന്നവർ, ചുണ്ടയിലും തോർത്തിലും മീൻ പിടിക്കുന്നവർ, ഗുരുകുല വിദ്യാഭ്യാസം, മായം കലരാത്ത നാടൻ ഭക്ഷണങ്ങൾ, തറവാട്ടിലെ രീതികൾ എല്ലാം കുട്ടികൾ തന്നെ അവതരിപ്പിച്ചു.പ്ലാവിലത്തൊപ്പിയും , ഉരുട്ട് വണ്ടിയുമായി കലപില കൂട്ടി ഓടി നടക്കുന്ന കുട്ടികൾ, സാറ്റു കളിക്കാനും , പമ്പരം കറക്കാനും പഠിച്ചത് കുട്ടികൾക്ക് ഒരു കൗതുകമായി. ഒരു തലമുറയാകെ പതിറ്റാണ്ടുകൾക്കപ്പുറത്ത് നിന്നും മറനീക്കി പുറത്ത് വന്നപ്പോൾ കാഴ്ചക്കാർ കേരളത്തിന്റെ മറയില്ലാത്ത ഭൂപടത്തെ നോക്കി കണ്ടു. അധ്യാപകരായ ബൈജു, അൻസർ കെ.വി എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. Conclusion:ഇറ്റിവി കരുനാഗപ്പള്ളി
Last Updated : Nov 15, 2019, 4:57 PM IST