ETV Bharat / state

പിടിയിലായ മയക്കുമരുന്ന് സംഘത്തെ കാണാനെത്തി പൊലീസ് സ്‌റ്റേഷനിൽ അതിക്രമം ; സൈനികനും സുഹൃത്തും അറസ്റ്റില്‍ - എംഡിഎംഎ

ലഹരി ഇടപാടിൽ പിടിയിലായ മയക്കുമരുന്ന് സംഘത്തെ കാണാനെത്തി പൊലീസ് സ്‌റ്റേഷനിൽ അതിക്രമം കാണിച്ച സൈനികനും സുഹൃത്തും അറസ്റ്റില്‍

Police officer attacked  Kollam Police officer attacked in Station  friends of arrested drug gang  Soldier and friend attacked officers  police station  arrested drug gang  പൊലീസ് സ്‌റ്റേഷനിൽ അതിക്രമം  സൈനികനും സൂഹൃത്തും കസ്‌റ്റഡിയില്‍  കൊല്ലം വാര്‍ത്തകള്‍  പിടിയിലായ മയക്കുമരുന്ന് സംഘത്തെ കാണാനെത്തി  ലഹരി ഇടപാടിൽ പിടിയിലായ  പൊലീസ്  സഹകരണ ആശുപത്രി  കൊല്ലം  എംഡിഎംഎ  മയക്കുമരുന്ന്
പിടിയിലായ മയക്കുമരുന്ന് സംഘത്തെ കാണാനെത്തി പൊലീസ് സ്‌റ്റേഷനിൽ അതിക്രമം; സൈനികനും സൂഹൃത്തും കസ്‌റ്റഡിയില്‍
author img

By

Published : Aug 26, 2022, 8:54 PM IST

കൊല്ലം : ലഹരി ഇടപാടിൽ പിടിയിലായവരെ കാണാനെത്തിയവര്‍ പൊലീസ് സ്‌റ്റേഷനിൽ അതിക്രമം അഴിച്ചുവിട്ടു. പ്രതികളെ കാണാന്‍ കിളികൊല്ലൂർ സ്‌റ്റേഷനിലെത്തിയവരാണ് പോലീസുകാരെ ആക്രമിച്ചത്. സൈനികന്റെ നേതൃത്വത്തിൽ എഎസ്ഐ പ്രകാശന്റെ തലയ്‌ക്കടിക്കുകയായിരുന്നു. കയ്യിലെ ഇടിവള കൊണ്ടായിരുന്നു ആക്രമണം.

എംഡിഎംഎയുമായി അറസ്‌റ്റിലായ പ്രതികളെ കാണാന്‍ പൊലീസ് സ്‌റ്റേഷനിലെത്തിയവരാണ് അഴിഞ്ഞാടിയത്. സംഭവത്തിൽ കൊല്ലം കൊറ്റംകര സ്വദേശികളായ സൈനികൻ വിഷ്ണു, വിഘ്‌നേശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾ ഉൾപ്പെട്ട മയക്കുമരുന്ന് സംഘത്തെയാണ് കിളികൊല്ലൂർ പൊലീസ് മുമ്പ് പിടികൂടിയിരുന്നത്.

പിടിയിലായ മയക്കുമരുന്ന് സംഘത്തെ കാണാനെത്തി പൊലീസ് സ്‌റ്റേഷനിൽ അതിക്രമം ; സൈനികനും സുഹൃത്തും അറസ്റ്റില്‍

പാല്‍ക്കുളങ്ങര സ്വദേശി അഭിനാഷ്, പുന്തലത്താഴം സ്വദേശി അഖില്‍, പേരൂര്‍ സ്വദേശി അജു, ഭാര്യ ബിന്‍ഷ എന്നിവരെ കരിക്കോട് ഷാപ്പ്മുക്കിന് സമീപത്തുള്ള ലോഡ്ജില്‍ നിന്നാണ് മയക്കുമരുന്നുമായി പിടികൂടിയത്. ഇവരെ കാണാനെത്തിയതായിരുന്നു സൈനികനും, സുഹൃത്തും.

എന്നാൽ പ്രതികളെ കാണാൻ അനുവദിക്കാതിരുന്നതോടെയാണ് സ്‌റ്റേഷനിലെ റൈറ്റർ കൂടിയായ പ്രകാശനെ ഇവര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലത്തെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.