കൊല്ലം: കൊവിഡ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചതിന് പിന്നാലെ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ സാമ്പിൾ പരിശോധന കർശനമാക്കി. കൊവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകയുമായി ഇടപെട്ട 46 ആശുപത്രി ജീവനക്കാര്‍, നാല് പാലിയേറ്റീവ് കെയർ രോഗികൾ, 18 പ്രവാസികൾ, ആറ് ഹൈ റിസ്‌ക് പ്രൈമറി കോണ്ടാക്ടുകൾ എന്നിവരുടേത് ഉള്‍പ്പെടെ 200ൽ അധികം വീടുകൾ നിരീക്ഷണത്തില്‍ ഉൾപ്പെടുത്തി. ഇവരുടെ സ്രവം ശേഖരിച്ച് രോഗ വ്യാപന സാധ്യതകൾ പരിശോധിച്ച് തുടർ നടപടികൾ എടുക്കുമെന്ന് കലക്‌ടർ വി. അബ്‌ദുൽ നാസർ അറിയിച്ചു.
ചാത്തന്നൂരിൽ പഴുതടച്ച് സാമ്പിൾ പരിശോധന
കൊവിഡ് ബാധിതയായ ആരോഗ്യ പ്രവര്‍ത്തകയുമായി ഇടപഴകിയവരുടേത് ഉള്‍പ്പെടെ 200ല്‍ അധികം വീടുകള്‍ നിരീക്ഷണത്തിലാണ്