ETV Bharat / state

ഇത് വെറും താടിയല്ല 'സേവന താടി'; ഇവര്‍ സമൂഹത്തിന് മാതൃകയാണ് - കട്ടത്താടി

കേരള ബിയേർഡ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് താടി വടിക്കാൻ ചിലവാകുന്ന പണം സ്വരൂപിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത്.

Kerala Beard Society  Beard charity  KBS Kerala  Thadikkar  കേരള ബിയേർഡ് സൊസൈറ്റി  താടിയിലൂടെ ചാരിറ്റി  അനസ് അബ്ദുള്ള താടി  താടി വളർത്തി ജീവകാരുണ്യ പ്രവർത്തനം  കട്ടത്താടി  താ  താടിക്കാരൻ
ഇത് വെറും താടിയല്ല 'സേവന താടി'; താടിയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഒരു കൂട്ടം യുവാക്കൾ
author img

By

Published : Nov 30, 2021, 8:06 AM IST

Updated : Nov 30, 2021, 12:24 PM IST

കൊല്ലം: താടിയുള്ളവർ കഞ്ചാവാണ്, മദ്യപാനികളാണ് എന്നാണ് നമ്മുടെ സമൂഹത്തിന്‍റെ പൊതുധാരണ. എന്നാൽ ഈ മിഥ്യാധാരണകളെ പൊളിച്ചെഴുതി താടിയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. താടി വടിക്കരുതെന്ന സന്ദേശമുയർത്തി കേരള ബിയേർഡ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്.

സംഘടനയിലെ യുവാക്കൾ താടികൾ ഷേവ് ചെയ്യാതെ വളത്തുന്നതിന് പിന്നിൽ ഒരു ലക്ഷ്യമുണ്ട്. ഷേവ് ചെയ്യാൻ ചിലവാക്കുന്ന തുക സ്വരൂപിച്ച് വെക്കുമ്പോൾ അത് പലതുള്ളി പെരുവെള്ളം പോലെ വലിയ സംഖ്യയാകും. അത് അർബുദ രോഗികൾക്കുള്ള സഹായമായും, പാവപ്പെട്ടവർക്ക് കടയായും, വീൽ ചെയറായും. ക്ലീനിങ് മെറ്റീരിയലുകളായും മാറും.

ഇത് വെറും താടിയല്ല 'സേവന താടി'; ഇവര്‍ സമൂഹത്തിന് മാതൃകയാണ്

മലപ്പുറം കേന്ദ്രമാക്കി 2017ൽ അനസ് അബ്ദുല്ലയാണ് ഇത്തരമൊരു ആശയത്തിന് അടിത്തറയിട്ടത്. പിന്നാലെ അത് നൂറോളം അംഗങ്ങളുള്ള ജീവകാരുണ്യ സംഘടനയായി വളർന്നു. താടികണ്ട് നാട്ടിലെ ചിലർ പരിഹസിക്കും മറ്റ് ചിലർ പ്രോത്സാസാഹിപ്പിക്കും എന്നാണ് ഇവർ പറയുന്നത്. എന്തായാലും താടിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയ്ക്കും ഇവർ തയ്യാറല്ല.

ALSO READ: Ballon d'Or 2021: ഏഴഴകിൽ മിശിഹ; ബാലണ്‍ ദ്യോർ പുരസ്‌കാരം ലയണൽ മെസിക്ക്

താടി വടിക്കുന്നത് പോലെത്തന്നെ സംരക്ഷിച്ച് പോരുന്നതിനും നല്ലൊരു തുക ചിലവാകുമെന്നാണ് ഇവർ പറയുന്നത്. താടിയുടെ സംരക്ഷണത്തിനും പരിപാലനത്തിനും ഒരു ഫോർമുല തന്നെ കേരള ബിയേർഡ് സൊസൈറ്റിക്കുണ്ട്. ഇത് വെറും താടിയല്ല 'സേവനത്താടി' എന്നാണ് താടിക്കാരുടെ അഭിപ്രായം.

Last Updated : Nov 30, 2021, 12:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.