ETV Bharat / state

'കാസര്‍കോട്–തിരുവനന്തപുരം ആറുവരിപ്പാത 2025നകം': മന്ത്രി പി.എ മുഹമ്മദ് റിയാസ് - കേരളം ആറുവരിപ്പാത

ദേശീയ പാത, മലയോര പാത, തീരദേശ പാത എന്നിവയുടെ വികസനത്തിനായി പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

six lane project  Kasaragod to Thiruvananthapuram six lane project  minister muhammed riyas  കാസര്‍ഗോഡ് തിരുവനന്തപുരം ആറുവരിപ്പാത  കേരളം ആറുവരിപ്പാത  പിഎ മുഹമ്മദ് റിയാസ്
പിഎ മുഹമ്മദ് റിയാസ്
author img

By

Published : May 25, 2022, 5:43 PM IST

കൊല്ലം: കാസര്‍കോട് – തിരുവനന്തപുരം ആറുവരിപ്പാത 2025നകം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വൈവിധ്യ പൂർണമായ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തി വരുന്നത്. ദേശീയ പാത, മലയോര പാത, തീരദേശ പാത എന്നിവയുടെ വികസനത്തിനായി പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി പി.എ മുഹമ്മദ് റിയാസ്

കനത്ത മഴ സംസ്ഥാനത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. എങ്കിലും നൂറ് ദിനപരിപാടിയിൽ ഉള്‍പ്പെടുത്തി 350 ഓളം പ്രവർത്തികള്‍ പൂർത്തികരിക്കാൻ സാധിച്ചു. ഇനിയും ഏറെ പദ്ധതികള്‍ മുന്നിലുണ്ടെന്നും മന്ത്രി പറഞ്ഞു. മൂന്ന് കോടി രൂപ ചെലവഴിച്ച് പുനർനിർമ്മിച്ച കൊല്ലം ജില്ലയിലെ പത്തനാപുരം നിയോജക മണ്ഡലത്തിലെ സദാനന്ദപുരം സ്‌കൂള്‍ ജംഗ്ഷൻ - ചിരട്ടകോണം റോഡിന്‍റെ ഉദ്ഘാടനം നിർവഹിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.