ETV Bharat / state

കളിയിക്കാവിള കൊലപാതകം; നാല് പേര്‍ കൊല്ലത്ത് പിടിയില്‍

തെന്മലയില്‍ നിന്ന് കൊല്ലം റൂറൽ പൊലീസും തമിഴ്‌നാട് ക്യു ബ്രാഞ്ചും ചേർന്നാണ് നാലംഗ സംഘത്തെ പിടികൂടിയത്. പിടിയിലായവരെ തമിഴ്‌നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

kaliyikkavila murder  kaliyikkavila asi murder  asi wilson  കളിയിക്കാവിള കൊലപാതകം  കളിയിക്കാവിള  എഎസ്ഐ വിൽസൺ  നാല് പേര്‍ പിടിയില്‍  തെൻമല
കളിയിക്കാവിള കൊലപാതകം; നാല് പേര്‍ കൊല്ലത്ത് നിന്ന് പിടിയില്‍
author img

By

Published : Jan 12, 2020, 7:13 PM IST

കൊല്ലം: കളിയിക്കാവിളയിൽ എ.എസ്‌.ഐ വിൽസണിനെ വെടിവച്ചുകൊന്ന സംഭവത്തിൽ തെന്മലയില്‍ നിന്ന് നാല് പേർ പിടിയിൽ. ഇതിലൊരാൾ വെടിവയ്പ്പിൽ നേരിട്ട് പങ്കെടുത്തയാളാണെന്നും കണ്ടെത്തി. തെന്മലയില്‍ നിന്ന് കൊല്ലം റൂറൽ പൊലീസും തമിഴ്‌നാട് ക്യു ബ്രാഞ്ചും ചേർന്നാണ് സംഘത്തെ പിടികൂടിയത്. ഇവരുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല.

വെടിവയ്പ്പിന് ശേഷം സംഘം കേരളത്തിലെത്തിയതായി വിവരമുണ്ടായിരുന്നു. ആദ്യം സഞ്ചരിച്ച കാർ ഉപേക്ഷിച്ച് ടിഎൻ 22 സികെ 1377 രജിസ്ട്രേഷൻ നമ്പരുള്ള കാറിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. തെന്മല കടന്ന് കഴുതരുട്ടിയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച സംഘത്തെ തെന്മല സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹസ്യമായി പിന്തുടരുന്നുണ്ടായിരുന്നു. ആയുധങ്ങൾ കയ്യിലുണ്ടെന്ന സംശയത്തെ തുടർന്ന് നേരിട്ടുള്ള ആക്രമണം പൊലീസ് ഒഴിവാക്കി. പാലരുവിയിലെത്തിയ സംഘം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയി. കുളിച്ച ശേഷം തിരികെ വാഹനത്തിൽ കയറി ജങ്ഷനിലെത്തിയ സംഘത്തെ കേരള-തമിഴ്‌നാട് പൊലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ പിടികൂടുകയായിരുന്നു. ഇവർ തിരികെ വരുമ്പോൾ രക്ഷപ്പെടാതിരിക്കാന്‍ ദേശീയപാതയിൽ ലോറി കുറുകെയിട്ട് ഗതാഗതം തടഞ്ഞിരുന്നു. പിടിയിലായവരെ തമിഴ്‌നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

Intro:Body:

കൊല്ലം ∙ കളിയിക്കാവിളയിൽ എഎസ്ഐ വിൽസണെ വെടിവച്ചു കൊന്ന സംഭവത്തിൽ തെൻമലയിൽ നിന്നു നാലു പേർ പിടിയിൽ. ഇതിലൊരാൾ വെടിവയ്പ്പിൽ നേരിട്ടു പങ്കെടുത്തയാളാണെന്നും കണ്ടെത്തി. തെൻമലയിൽ അൽപം മുൻപു നടന്ന സാഹസിക നീക്കത്തിലൂടെയാണു കൊല്ലം റൂറൽ പൊലീസും തമിഴ്നാട് ക്യു ബ്രാഞ്ചും ചേർന്നാണു സംഘത്തെ പിടികൂടിയത്. ഇവരുടെ പേരും വിവരങ്ങളും പുറത്തു വിട്ടിട്ടില്ല.

വെടിവയ്പ്പിനു ശേഷം സംഘം കേരളത്തിലെത്തിയതായി വിവരമുണ്ടായിരുന്നു. ആദ്യം സഞ്ചരിച്ച കാർ ഉപേക്ഷിച്ച് ടിഎൻ 22 സികെ 1377 റജിസ്ട്രേഷൻ നമ്പരുള്ള കാറിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. തെൻമല കടന്ന് കഴുതരുട്ടിയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച സംഘത്തെ തെൻമല സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹസ്യമായി പിന്തുടരുന്നുണ്ടായിരുന്നു. ആയുധങ്ങൾ കയ്യിലുണ്ടെന്ന സംശയത്തെ തുടർന്നു നേരിട്ടുള്ള ആക്രമണം പൊലീസ് ഒഴിവാക്കി.

പാലരുവിയിലെത്തിയ സംഘം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയി. കുളിച്ച ശേഷം തിരികെ വാഹനത്തിൽ കയറി ജം‌ക്‌ഷനിലെത്തിയ സംഘത്തെ കേരള – തമിഴ്നാട് പൊലീസുകാർ സംയുക്തമായി പിടികൂടി. ഇവർ തിരികെ വരുമ്പോൾ രക്ഷപെടാതിരിക്കാൻ ദേശീയപാതയിൽ ലോറി കുറുകെയിട്ട് ഗതാഗതം തടഞ്ഞിരുന്നു.  പിടിയിലായവരെ തമിഴ്നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.