കൊല്ലം: കടവൂര്‍ ജയന്‍ വധക്കേസില്‍ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ്. കൊല്ലം ജില്ലാ സെഷന്‍സ് ജഡ്‌ജ് സുരേഷ് കുമാറാണ് വിധി പ്രസ്‌താവിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം ഓരോ പ്രതികൾക്കും 71500 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. കേസിലെ 7, 8, 9 പ്രതികൾ ആയുധം ഉപയോഗിക്കാത്തതിനാൽ 148 ഐപിസി വകുപ്പ് പ്രകാരമുള്ള ശിക്ഷയുണ്ടാവില്ല. കായംകുളം കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലുള്ള പ്രതികളെ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് കോടതി മുമ്പാകെ ഹാജരാക്കിയത്.
കടവൂര്‍ ജയന്‍ വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം - Life imprisonment
കൊല്ലം ജില്ലാ സെഷന്‍സ് ജഡ്‌ജ് സുരേഷ് കുമാറാണ് വിധി പ്രസ്‌താവിച്ചത്.