ETV Bharat / state

പ്ലാസ്റ്റിക് ചാക്കിൽ നിറച്ച് പുതിയ ബ്രാൻഡായി വിപണിയിലേക്ക് ; കൊല്ലത്ത് രഹസ്യ ഗോഡൗണിൽ സൂക്ഷിച്ച റേഷനരി ശേഖരം പിടികൂടി - അനധികൃത റേഷനരി പിടികൂടി

ഗോഡൗണില്‍ സൂക്ഷിച്ച 248 ചാക്കുകളും, വിതരണത്തിന് കൊണ്ടുപോകാൻ ലോറിയിൽവച്ചിരുന്ന 50 ചാക്കുകളുമാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്

ration rice seized from warehouse in kollam  ration rice stored Illegally in kollam  Essential Goods Act  രഹസ്യ ഗോഡൗണിൽ സൂക്ഷിച്ച റേഷനരി ശേഖരം പിടികൂടി  അനധികൃത റേഷനരി പിടികൂടി  അവശ്യ സാധന നിയമം
രഹസ്യ ഗോഡൗണിൽ സൂക്ഷിച്ച റേഷനരി ശേഖരം പിടികൂടി
author img

By

Published : Jun 21, 2022, 10:02 PM IST

കൊല്ലം : രഹസ്യ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച വന്‍ റേഷനരി ശേഖരം സിവിൽ സപ്ലൈസ് വിഭാഗം പിടികൂടി. സിവിൽ സപ്ലൈസ് കമ്മിഷണർക്ക് കിട്ടിയ രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. കൊല്ലം മണലിൽ ക്ഷേത്രത്തിന് സമീപം അനേഴ്ത്ത് മുക്കിന് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് ചാക്കുകള്‍ കണ്ടെത്തിയത്.

കെട്ടിടത്തിൽ നിന്ന് 248 ഉം, വിതരണത്തിന് കൊണ്ടുപോകാനുള്ള ലോറിയിൽ നിന്ന് 50 ചാക്കുകളുമാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. വിവിധ റേഷൻ കടകളിൽ നിന്ന് കടത്തിയ ചാക്കരിയും വീടുകളിലേക്ക് വാങ്ങി കൊണ്ടുപോകുന്ന റേഷനരിയുമായിരുന്നു സൂക്ഷിച്ചിരുന്നത്. പ്ലാസ്റ്റിക് ചാക്കുകളിലേക്ക് മാറ്റി വിവിധ ബ്രാൻഡുകളിൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് കച്ചവടത്തിനായി കടത്തിവിടാനായിരുന്നു നീക്കം.

രഹസ്യ ഗോഡൗണിൽ സൂക്ഷിച്ച റേഷനരി ശേഖരം പിടികൂടി

ചാക്കുകളിൽ മയൂരി ബ്രാൻഡ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ അന്യസംസ്ഥാന തൊഴിലാളികൾ റേഷൻ ചാക്കുകളിൽ നിന്നും പ്ലാസ്റ്റിക്ക് ചാക്കുകളിലേക്ക് അരി മാറ്റുകയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ടയുടൻ തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. റേഷനരി സൂക്ഷിച്ചിരുന്ന കെട്ടിടത്തിൻ്റെ ഉടമസ്ഥനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

സംഭവത്തിൽ അവശ്യ സാധന നിയമപ്രകാരം കേസെടുത്തു. ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ എറണാകുളം, പെരുമ്പാവൂർ മേഖലയിലേക്കാണ് അരി കടത്തിവിടുന്നതെന്ന് കണ്ടെത്തി. ഇതിനായി മാഫിയകൾ തന്നെ പ്രവർത്തിക്കുന്നതായി ജില്ല സപ്ലൈ ഓഫിസർ മോഹൻ കുമാർ പറഞ്ഞു.

ഇതിന് മുൻപും ഈ ഭാഗത്തുനിന്നും റേഷൻ സാധനങ്ങൾ പിടികൂടിയിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ നിന്നും കണ്ടെടുത്ത റേഷൻ ചാക്കിൽ സിവിൽ സപ്ലൈസ് രേഖകൾ പതിച്ചിട്ടുണ്ട്. റേഷനരി കടത്താന്‍ ഉപയോഗിച്ച ലോറി കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. പിടികൂടിയ റേഷനരി കലക്‌ടറുടെ കസ്റ്റഡിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.