കൊല്ലം: ജില്ലയില്‍ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ നടത്തിയിരുന്ന കമ്മ്യൂണിറ്റി കിച്ചണും പൊതിച്ചോർ വിതരണവും നിർത്തണമെന്ന സർക്കാർ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. സർക്കാർ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ആർ.അരുൺരാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം എന്നിവരാണ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
ജില്ലയിൽ യൂത്ത് കോൺഗ്രസുകാരെ വാഹനങ്ങളിൽ പൊതിച്ചോർ വിതരണം ചെയ്യാൻ പൊലീസ് അനുവദിച്ചിരുന്നില്ല. ഇന്ന് കാൽനടയായാണ് പ്രവർത്തകർ പൊതിച്ചോറുകൾ എത്തിച്ച് നൽകിയത്.