കൊല്ലം: തന്‍റെ മന്ത്രി സ്ഥാനം രണ്ടാം ടേമിലേക്ക് മാറ്റപ്പെട്ടത് രാഷ്ട്രീയ കാരണം കൊണ്ടു മാത്രമാണെന്ന് കേരള കോൺഗ്രസ് (ബി) ചെയർമാൻ ഗണേഷ് കുമാർ. സഹോദരി മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞതിനാലാണ് മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലേക്ക് മാറ്റപ്പെട്ടതെന്ന ആരോപണം ഗണേഷ് കുമാർ നിഷേധിച്ചു. എൽ.ഡി.എഫ് യോഗത്തിൽ തീരുമാനം എടുത്തതാണ് തന്‍റെ മന്ത്രി സ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു.
ബാലകൃഷ്ണപിള്ളയുടെ മൂത്ത മകളായ ഉഷ മോഹൻദാസാണ് സ്വത്ത് തർക്കത്തെ ചൊല്ലി മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഗണേഷ് കുമാറിനെതിരെ പരാതി ബോധിപ്പിച്ചത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമായും കൂടിക്കാഴ്ച നടത്തിയെന്നാണ് അറിയുന്നത്.
കൂടുതൽ വായനയ്ക്ക്: ഗണേഷിന് ആദ്യ ടേമിലെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന് പിന്നില്‍ സഹോദരിയുടെ പരാതി
ബാലകൃഷ്ണപിളളയുടെ മരണത്തിനു ശേഷം കേരളകോൺഗ്രസ് ബി ചെയർമാൻ പദവി ഗണേഷ് കുമാർ ഏറ്റെടുത്തു. പാർട്ടിയെ കേരള രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയാക്കി മാറ്റുമെന്ന് കെബി ഗണേഷ്‌കുമാർ അറിയിച്ചു.