കൊല്ലം: Playing Currency Notes കുട്ടിക്കളിക്ക് ഇറക്കിയ നോട്ടുകള്‍ നൽകി തട്ടിപ്പ്. കൊല്ലത്താണ് ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ എന്നെഴുതിയ നോട്ടുകൾ നൽകി തട്ടിപ്പ് നടന്നത് Fake Currency Notes Kollam. അസൽ നോട്ടുമായി നല്ല സാമ്യം. ആകെ വ്യത്യാസം ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയത് മാത്രം Children Bank Of India fraud notes.
100 ന്‍റേയും 10 ന്‍റേയും കളി നോട്ടുകൾ നൽകി കൊല്ലത്തെ ഹോട്ടലിലും ഫോട്ടോസ്‌റ്റാറ്റ് കടയിലുമാണ് തട്ടിപ്പ് നടന്നത്. കാണാൻ അസൽ പോലെ ആയതിനാൽ വാങ്ങുന്ന വ്യാപാരികൾ വ്യാജ നോട്ടാണോ എന്ന് ശ്രദ്ധിച്ചില്ല. ഈ സ്ഥാപനങ്ങളില്‍ മാത്രമല്ല ബാറുകളിലും മത്സ്യ മേഖലയിലും മാർക്കറ്റുകളിലും അസൽ നോട്ടുകൾക്കാപ്പം ചേർത്തുവെച്ച് വ്യാജ നോട്ടുകള്‍ നൽകുന്നുണ്ട്.
ALSO READ: Schoool Time Schedule: പാഠഭാഗങ്ങള്‍ തീരുന്നില്ല; സ്‌കൂള്‍ പഠന സമയം വൈകിട്ട് വരെയാക്കും
അമളി പറ്റുന്നവർ നാണക്കേട് ഓർത്ത് പുറത്തു പറയാത്ത സംഭവവും ഉണ്ട്. ഇതുവരെ ആരും പരാതിയും നല്‍കിയിട്ടില്ല. കൊവിഡ് പ്രതിസന്ധിയിലായ സാഹചര്യത്തില്‍ എന്തിനീ ചതിയെന്നാണ് വ്യാപാരികളുടെ ചോദ്യം.
കുട്ടികൾക്ക് കളിക്കാനായി ഇറക്കുന്ന നോട്ടുകളുടെ നിറത്തിലും ആകൃതിയിലും മാറ്റം വരുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.