ETV Bharat / state

പോരാട്ടം ജനകീയനാകാൻ: കൊല്ലം ആർക്കൊപ്പം - കൊല്ലം ലോകസഭാ മണ്ഡലം

കൃത്യമായി ഒരു മുന്നണിയ് ക്കൊപ്പവും നിൽക്കാത്ത മണ്ഡലമാണ് കൊല്ലം. ഇടത് വലത് സ്ഥാനാർഥികൾക്കൊപ്പം മാറി മാറി നിന്നിട്ടുള്ള മണ്ഡലത്തിൽ ആർ എസ് പിക്ക് കൃത്യമായ സ്വാധീനമുണ്ട്. മണ്ഡലം നിലനിർത്താൻ യുഡിഎഫും , അഭിമാന പോരാട്ടത്തിന് എൽഡിഎഫും പുതിയ പ്രതീക്ഷകളുമായി ബിജിെപിയും നേർക്ക് നേർ എത്തുന്നതോടെ കൊല്ലത്ത് ഇത്തവണ തീപാറും.

കൊല്ലം ലോകസഭാ മണ്ഡലം
author img

By

Published : Mar 27, 2019, 2:31 PM IST

Updated : Mar 30, 2019, 8:11 PM IST

കൊല്ലം ജില്ലയിലെ ചവറ, പുനലൂർ‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കൊല്ലം ലോക്സഭാ മണ്ഡലം. ഇടത് വലത് മുന്നണികളോട് കൃത്യമായ കൂറുപുലർത്താത്ത മണ്ഡലം ലോക്സഭയിലേക്ക് ടിക്കറ്റ് ഏറ്റവുമധികം നല്‍കിയത് ആർ എസ് പി സ്ഥാനാർഥികൾക്കാണ്. 2016 നിയമസഭ തെരഞ്ഞടുപ്പിൽ മുഴുവൻ മണ്ഡലങ്ങളും ഇടത്തിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. അതുകൊണ്ട് തന്നെകഴിഞ്ഞ രണ്ട് തവണ നഷ്ടപ്പെട്ടുപോയ കൊല്ലം ലോക്സഭാ മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കുക എന്നുള്ളത് ഇടതു മുന്നണിയുടെ അഭിമാന പ്രശ്നം കൂടിയാണ്.

lok sabha election 2019  kollam lok sabha  election  കൊല്ലം ലോകസഭാ മണ്ഡലം  ലോകസഭാ ഇലക്ഷൻ 2019
കൊല്ലം ലോകസഭാ മണ്ഡലം 2014 വോട്ടുനില

2009 ൽ 17531 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ജയിച്ചു കയറിയതെങ്കിൽ 2014 ൽ ആർഎസ്.പി ( യു.ഡി.എഫ്) സ്ഥാനാർഥി എൻ.കെ പ്രേമ ചന്ദ്രൻ ഭൂരിപക്ഷം 37649 ആയി ഉയർത്തി.
(ആകെ ലഭിച്ച വോട്ട് 408528 )
370879 വോട്ടുകൾ നേടി എൽ.ഡി.എഫ് മുഖ്യ എതിരാളിയായപ്പോൾ, 58671 വോട്ടുകൾ മാത്രമാണ് ബിജെപി സ്ഥാനാർഥിക്കു നേടാനായത്.

കൊല്ലം ലോകസഭാ മണ്ഡലം വോട്ട്നില 2014

നിലവിലെ എം.പി എൻ.കെ പ്രേമചന്ദ്രന്തന്നെയാണ് ഇത്തവണയും, മണ്ഡലം നിലനിർത്താനുള്ള ദൗത്യം
യു.ഡി.എഫ് ഏല്പിച്ചിരിക്കുന്നത്. മികച്ച പാർലമെന്‍റേറിയൻ എന്ന ബഹുമതിയും നേടിയെടുത്ത, പ്രേമ ചന്ദ്രൻ, മണ്ഡലത്തിലെ സജീവ സാന്നിധ്യം കൂടിയാണ്. മണ്ഡലത്തിലെ ആർ.എസ്.പി യുടെ ശക്തിയും , പ്രേമ ചന്ദ്രന്‍റെവ്യക്തി ബന്ധങ്ങളും ഇത്തവണയും മണ്ഡലത്തെ വലതിനൊപ്പം നിർത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്.
റെയിൽവേ, ബൈപ്പാസ് തുടങ്ങിയ അഞ്ചുവർഷത്തെ വികസനങ്ങൾ, ഇ.പി.എഫ്. പെൻഷൻകാരുടെ വിഷയത്തിൽ പാർലമെന്‍റിൽ നടത്തിയ ശക്തമായ ഇടപെടൽ തുടങ്ങിയവ അദ്ദേഹത്തിന്അനുകൂലഘടകങ്ങളായി യു.ഡി.എഫ്. ഉയർത്ഥികാട്ടുമെന് ഉറപ്പാണ്.

മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളും കൈവശമുള്ള സി.പി.എമ്മിന് ഇത്തവണ അഭിമാന പോരാട്ടമാണ് കൊല്ലത്ത്. കഴിഞ്ഞ 2 തവണയും കൈവിട്ടു പോയ മണ്ഡലം തിരിച്ചുപിടിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ ബാലഗോപാൽ ആണ്, എൽ.ഡി.എഫിനായി മണ്ഡലത്തിൽ അംഗം കുറിക്കാൻ എത്തുന്നത്. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി ആയിരിക്കെ മണ്ഡലത്തിൽ ഉണ്ടാക്കിയെടുത്ത ആഴത്തിലുള്ള വ്യക്തി ബന്ധങ്ങളും,
രാജ്യസഭാ എം.പി. എന്നനിലയിലും പരിസ്ഥിതി സംരക്ഷണത്തിലും സാന്ത്വനപരിചരണ പ്രവർത്തനങ്ങളിലൂടെയും പൊതുസമൂഹത്തിൽ നിറഞ്ഞു നിന്നത് ബാലഗോപാലിന്‍റെഅനുകൂല,ഘടകങ്ങളയിഎൽ.ഡി.എഫ് കാണുന്നു.

ബിജെപി യ്ക്ക് വലിയ നേട്ടമുണ്ടാക്കാൻ കഴിയാത്ത മണ്ഡലമാണ് കൊല്ലം. ആദ്യഘട്ടത്തിൽ പുറത്തു വന്ന പേരുകളെല്ലാം തിരുത്തി അപ്രതീക്ഷിതമായാണ് ബിജെപി ന്യൂനപക്ഷമോർച്ച ദേശീയ സെക്രട്ടറി കെ.വി സാബു കൊല്ലത്തെ ബിജെപി സ്ഥാനാർഥിയായത്. രണ്ടുതവണ ലോക്സഭയിലേക്കും രണ്ടുതവണ നിയമസഭയിലേക്കും കെ.വി സാബു മത്സരിച്ചിട്ടുണ്ട്.

പരമ്പരാഗത വ്യവസായങ്ങളുടെയും തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളുടെയും ശക്തമായ സാന്നിദ്ധ്യമുള്ള മണ്ഡലമാണ് കൊല്ലം.
കശുവണ്ടിവ്യവസായം നേരിടുന്ന പതനം തെരഞ്ഞെടുപ്പിലെ പ്രധാന പ്രാദേശിക വിഷയമാണ്. എൺപതു ശതമാനത്തിലേറെ ഫാക്ടറികളാണ് മണ്ഡലത്തിൽ പൂട്ടിക്കിടക്കുന്നത്. മത്സ്യത്തൊഴിലാളികളും നിർണായക ശക്തിയായ മണ്ഡലത്തിൽ അവരുടെ പ്രശ്നങ്ങളും തെരഞ്ഞെടുപ്പിൽ പ്രതിഫലനമുണ്ടാക്കുമെന്നുറപ്പാണ്. എൻ.എസ്.എസിന് കൃത്യമായ സ്വാധീനമുള്ള കൊല്ലം മണ്ഡലത്തിൽ
ശബരിമല വിഷയവും ചർച്ചയായേക്കും.

2019 ജനുവരി 30 വരെയുള്ള ഇലക്ഷൻ കമീഷന്‍റെകണക്കുകൾ പ്രകാരം 1259400 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. ഇതിൽ 599797 പുരുഷ വോട്ടർമാരും, 659597സ്ത്രീ വോട്ടർമാരും , 6 ട്രാൻസ്‌ജൻഡേഴ്സും ഉൾപ്പെടുന്നു.

Intro:Body:

election

Conclusion:
Last Updated : Mar 30, 2019, 8:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.