കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന കൊല്ലം കോർപ്പറേഷനിലെ കൊല്ലൂർവിള ഡിവിഷനിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി ഡി.വൈ.എഫ്.ഐ.പ്രവർത്തകർ. എല്ലാ വീടുകളിലും ശുചീകരണം നടത്തിയാണ് ഇവർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുന്നത്. നിയന്ത്രണങ്ങൾ കർശനമാക്കിയ കൊല്ലുർവിള ഡിവിഷനിലാണ് എല്ലാ വീടുകളിലും ശുചീകരണം എന്ന ലക്ഷ്യവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്ത് എത്തിയത്.
പി.പി.ഇ കിറ്റ് ധരിച്ച് കൊണ്ട് രാവിലെ ആരംഭിക്കുന്ന ശുചീകരണ പ്രവർത്തനം വൈകിട്ടാണ് അവസാനിക്കുന്നത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ സുനീർ, ആഷിഖ്, നൗഫൽ എന്നിവരാണ് ശുചീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ടെത്തിയിരിക്കുന്നത്.