കൊല്ലം: ഉറവിടം അറിയാത്ത നാലു കേസുകൾ ഉൾപ്പെടെ ജില്ലയിൽ 41 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 28 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. പാരിപ്പള്ളി മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകയും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു.
അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്ക രോഗത്തിന് ചികിത്സയിൽ ആയിരുന്ന ആദിച്ച നല്ലൂർ മൈലക്കാട് സ്വദേശി ദേവദാസിന്‍റെ (45) മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ആറ് പേർ വിദേശത്ത് നിന്നും രണ്ട് പേർ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. പരവൂർ മുനിസിപ്പാലിറ്റി മേഖലയിൽ നിന്ന് 10 പേർ, പുനലൂർ, പ്രാക്കുളം, മുഖത്തല, വെട്ടിക്കവല, തെന്മല, പന്മന, പൂതക്കുളം സ്വദേശികൾക്ക് ആണ് സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തിയത്.