കൊല്ലം: പച്ചക്കറി കടകളിൽ മോഷണം നടത്തുന്ന കമിതാക്കൾ പിടിയിൽ. മഞ്ചള്ളൂർ സ്വദേശി രാജേഷ്, വിനീത, എന്നിവരാണ് പിടിയിലായത്. പത്തനാപുരത്തെ വിവിധ കടകളിൽ സ്ഥിരമായി മോഷണം പതിവായതൊടെയാണ് പ്രതികൾ പിടിയിലാകുന്നത്. പത്തനാപുരം മഞ്ചള്ളൂരിൽ പച്ചക്കറി വ്യാപാരം നടത്തിവന്ന മുഹമ്മദാലി, നൗഷാദ് , സമീപത്തായുള്ള ഹാഷിം എന്നിവരുടെ കടകളിലാണ് രാത്രി കാലങ്ങളിൽ പതിവായി പച്ചക്കറി മോഷണം നടക്കുന്നത്.
ALSO READ:കൊവിഡ് വ്യാപനം കുറയുന്നു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ല്‍ താഴെയായി
പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും പൊലീസ് കണ്ടെടുത്തു. പ്രതികൾ കടകളിൽ നിന്ന് മോഷ്ടിക്കുന്ന പച്ചക്കറികൾ മറ്റ് സ്ഥലങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പതികളെ റിമാന്റ് ചെയ്തു.