കൊല്ലം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊട്ടാരക്കരയിൽ പിണറായി വിജയന്‍റെ കോലം കത്തിച്ചു. യുവമോർച്ച കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിച്ച് ലൈഫ് പദ്ധതിയാക്കി നൂറ് കുടുംബങ്ങൾക്ക് താക്കോൽ ദാനം ചെയ്‌തു എന്നാരോപിച്ചാണ് കോലം കത്തിച്ചത്.
ബിജെപി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആർ. രാധാകൃഷ്‌ണൻ പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്‌തു. കൊട്ടാരക്കര ചന്തമുക്കിൽ നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. പുലമൺ ജങ്‌ക്ഷനിൽ വെച്ച് കോലം കത്തിച്ചു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ഈ സർക്കാർ നടത്തിയതെന്നും ബിജെപി ആരോപിച്ചു. കുളത്തൂപ്പുഴയിൽ പാക് നിർമിത ഉണ്ട കണ്ടെടുത്തതും കൊട്ടാരക്കരയിലെ തീവ്രവാദ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.