കൊല്ലം: യേശുക്രിസ്‌തുവിന്‍റെ തിരുപ്പിറവി ദിനത്തിൽ വിശ്വാസികൾ ഇന്ന് ക്രിസ്‌മസ് ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രാര്‍ഥന ശുശ്രൂഷകള്‍ നടന്നു പുരോഹിതര്‍ വിശ്വാസികള്‍ക്ക് ക്രിസ്‌മസ് സന്ദേശം നല്‍കി. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് പാതിരാ കുര്‍ബാനയും ആരാധനകളും നടന്നത്.
മണ്ണിലും മനസിലും വിശ്വാസത്തിന്‍റെ നക്ഷത്ര വെളിച്ചം നിറച്ചാണ് ക്രൈസ്തവര്‍ ക്രിസ്മസ് രാവിനെ വരവേറ്റത്. തിരുപ്പിറവി ശുശ്രൂഷകള്‍ക്കായി നൂറു കണക്കിന് വിശ്വാസികള്‍ വിവിധ ദേവാലയങ്ങളില്‍ ഒത്തുചേര്‍ന്നു. ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി യേശു പിറന്നതിന്‍റെ ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ക്രിസ്‌മസ്.
അലങ്കാര വിളക്കുകളും പുല്‍ക്കൂടുകളുമൊരുക്കിയാണ് വിശ്വാസികള്‍ ക്രിസ്‌മസ് രാവിനെ വരവേറ്റത്. ക്രിസ്‌മസ് ഗീതങ്ങളും പുണ്യരാവിന് വര്‍ണശോഭ നല്‍കി.
ALSO READ കാൻപൂർ റെയ്‌ഡ്: നോട്ടെണ്ണൽ പൂർത്തിയായി, പിടിച്ചെടുത്തത് 177 കോടി രൂപ