കൊല്ലം : ഇഡിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ വികസനം തടയുക എന്നതാണ് ഇഡിയുടെ ഉദ്ദേശം. ഇഡിയെ ആർക്കും പരിചയപ്പെടുത്തേണ്ടതില്ല. അവർ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കൊല്ലത്ത് സിപിഐഎം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇപ്പോൾ വികസനം നടക്കുന്നത് കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ്. കേരളത്തിന്‍റെ വികസനം തകർക്കാൻ കിഫ്‌ബിയെ തകർക്കണം. അതുകൊണ്ടാണ് ഇഡിയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ഇത്തരത്തിലുള്ള നീക്കം നടത്തുന്നത്. ബിജെപിക്കാർക്കൊപ്പം കോണ്‍ഗ്രസും അതിൽ പങ്കുചേരുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
READ MORE: ഫെമ നിയമ ലംഘനം അന്വേഷിക്കാനാകില്ല; ഇഡിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി കിഫ്‌ബി
ഏ.ഷാഹുൽ ഹമീദ് സ്മാരക ഹാളിന്‍റെ ഉത്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ നിർവഹിച്ചു. കെഎസ്‌ഇബി ചെയർമാൻ കെ വരദരാജൻ, ജില്ല സെക്രട്ടറി എസ് സുദേവൻ, എൻ പത്മലോചനൻ, ചിന്ത ജെറോം, മേയർ പ്രസന്ന ഏണസ്റ്റ് , എംഎൽഎമാരായ മുകേഷ്, എം നൗഷാദ്, നേതാക്കളായ ജെ മേഴ്‌സി കുട്ടിയമ്മ, രാജേന്ദ്ര ബാബു, എസ് ജയമോഹൻ തുടങ്ങിയവർ പങ്കെടുത്തു.