കൊല്ലം: ഭർത്യവീട്ടിൽ തൂങ്ങി മരിച്ച വിസ്മയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. മരണപ്പെട്ട വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിയ ചെന്നിത്തല ബന്ധുക്കളെ ആശ്വസിപ്പിച്ചു.
വിസ്മയയുടെ മരണം കേരള മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ ഒരച്ഛനും അമ്മയ്ക്കും ഈ അവസ്ഥ ഇനി ഉണ്ടാകരുത്. സ്ത്രീധനം കൊടുക്കാതിരിക്കുകയും വാങ്ങാതിരിക്കുകയും ചെയ്യുക. നിയമം കൊണ്ട് മാത്രം ഇതൊന്നും ഇല്ലാതാകുന്നില്ല എന്നും ചെന്നിത്തല പറഞ്ഞു.
Also Read: വിസ്മയയെ പീഡിപ്പിച്ചത് കിരണിന്‍റെ മാതാപിതാക്കളുടെ അറിവോടെയെന്ന് അമ്മ
തിങ്കളാഴ്ചയാണ് ശാസ്താംകോട്ടയിൽ ഭർതൃവീട്ടിൽ വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തില്‍ ഭർത്താവ് അരുൺ പൊലീസ് കസ്റ്റഡിയിലാണ്.