ETV Bharat / state

കൊല്ലത്ത് ഓട്ടോ ഡ്രൈവറെ വീട്ടിൽ കയറി മർദിച്ചതായി പരാതി - kollam crime news

ചെമ്പകരാമനല്ലൂർ സ്വദേശി ബൈജുവിനെയാണ് സാമൂഹ്യ വിരുദ്ധർ വീട് കയറി മർദിച്ചത്.

ഓട്ടോ ഡ്രൈവറെ വീട്ടിൽ കയറി മർദിച്ചതായി പരാതി  കൊല്ലം  കൊല്ലം പ്രാദേശിക വാര്‍ത്തകള്‍  kollam  kollam district news  crime news  kollam crime news  auto driver beaten up in kollam
കൊല്ലത്ത് ഓട്ടോ ഡ്രൈവറെ വീട്ടിൽ കയറി മർദിച്ചതായി പരാതി
author img

By

Published : Feb 18, 2021, 12:18 PM IST

Updated : Feb 18, 2021, 12:51 PM IST

കൊല്ലം: ഇടമുളയ്ക്കലിൽ ഓട്ടോ ഡ്രൈവറെ വീട്ടിൽ കയറി മർദിച്ചതായി പരാതി. ചെമ്പകരാമനല്ലൂർ സ്വദേശി ബൈജുവിനെയാണ് സാമൂഹ്യ വിരുദ്ധർ വീട് കയറി മർദിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയതാണ് പ്രകോപനത്തിന് കാരണമെന്ന് ബൈജു പറഞ്ഞു. ദേഹോപദ്രവം ഏൽപിക്കുകയും വീട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്‌തതായി ബൈജു കൂട്ടിച്ചേര്‍ത്തു.

40 വർഷത്തോളമായി ഇടതു മുന്നണി ഭരിച്ച് കൊണ്ടിരുന്ന വാർഡിൽ ഇത്തവണ കോൺഗ്രസിന്‍റെ രാജീവ് കോശിയാണ് വിജയിച്ചത്. തന്നെ സഹായിച്ചതിന്‍റെ പകയാണ് ആക്രമണത്തിന് പിന്നിലെന്ന് രാജീവ് കോശി പറഞ്ഞു. പരാതി നൽകിയിട്ടും പൊലീസ് മൗനം പാലിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്നാണ് ആരോപണം.

Last Updated : Feb 18, 2021, 12:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.