കൊല്ലം: പത്തനാപുരം അഗ്നി രക്ഷ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആശിഷ് ദാസിന് സിവിൽ സർവീസ് പരീക്ഷയിൽ 291-ാം റാങ്ക്. കഴിഞ്ഞ അഞ്ച് വർഷമായി പത്തനാപുരം നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായി സേവനം അനുഷ്ഠിക്കുകയാണ് ആശിഷ്. മുഖത്തല ആശിഷ് ഭവനിൽ യേശുദാസിന്‍റെയും റോസമ്മയുടേയും മകനാണ് 32 കാരനായ ആശിഷ്. ഭാര്യ സൂര്യ സൗദിയിൽ നഴ്‌സ് ആണ്. ഏക മകൾ അമേയക്ക് ഒരു വയസുണ്ട്. വിജയം പ്രതീക്ഷിരുന്നതായി ആശിഷ് പറഞ്ഞു. ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്‍റിന്‍റെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു. തന്‍റെ സന്തോഷം കൊവിഡ് കാലത്ത് സേവനം അനുഷ്ടിക്കുന്ന മുഴുവൻ ആരോഗ്യപ്രവർത്തകർക്കും വേണ്ടി പങ്കുവയ്ക്കുന്നു എന്നും ആശിഷ് പറഞ്ഞു.
ആശിഷ് ദാസ്, റാങ്ക് 291: ഫയർമാനില്‍ നിന്ന് സിവിൽ സർവീസിലേക്ക് - ഫയർമാൻ ആശിഷ് ദാസിന് സിവിൽ സർവീസ് പരീക്ഷയിൽ 291ആം റാങ്ക്
കഴിഞ്ഞ അഞ്ച് വർഷമായി പത്തനാപുരം നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായി സേവനം അനുഷ്ഠിക്കുകയാണ് ആശിഷ്.