കൊല്ലം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആംബുലന്‍സുകളുടെ കൂട്ട വിലാപയാത്ര. വാഹനാപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശിയായ ആംബുലൻസ് ഡ്രൈവറുടെ മൃതദേഹവുമായാണ് 25 ഓളം ആംബുലൻസുകൾ റോഡിലൂടെ സൈറൺ മുഴക്കി യാത്ര നടത്തിയത്. ഡ്രൈവർ ഉണ്ണിക്കുട്ടൻ ഉൾപ്പെടെ 4 പേരാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന അപകടത്തില്‍ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് കഞ്ചാവും ആയുധങ്ങളും കണ്ടെടുത്തിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവരും കാറിലുണ്ടായിരുന്നു.
രോഗികൾ ഉള്ളപ്പോഴോ അത്യാവശ്യ ഘട്ടങ്ങളിൽ സഞ്ചരിക്കുമ്പോഴോ മാത്രമേ ആംബുലൻസുകൾ സൈറൻ മുഴക്കാൻ പാടുള്ളൂ എന്നാണ് നിയമം. കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് 13 പേർക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.
Read more: ആലപ്പുഴ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം