ETV Bharat / state

Youth arrested with cannabis: കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ 114 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ - crime news

Youth arrested with cannabis: ചെട്ടുംകുഴി സ്വദേശി ജി.കെ മുഹമ്മദ് അജ്‌മൽ (23) ആണ് അറസ്റ്റിലായത്. കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ  Youth arrested  cannabis  Kasaragod  കാസർകോട് വാർത്ത  crime news  കഞ്ചാവ് വാർത്ത
Youth arrested with cannabis: കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ 114 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
author img

By

Published : Nov 26, 2021, 10:17 AM IST

കാസർകോട് : Youth arrested with cannabis: കാറിൽ കടത്തുകയായിരുന്ന വൻ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയിൽ. ചെട്ടുംകുഴി സ്വദേശി ജി.കെ മുഹമ്മദ് അജ്‌മൽ (23) ആണ് അറസ്റ്റിലായത്. കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

114 കിലോ കഞ്ചാവ് രണ്ട് കിലോയിലധികം വരുന്ന 54 പാക്കറ്റുകളാക്കി കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലാണ് കടത്താൻ ശ്രമിച്ചത്. കാസർകോടും സമീപ പ്രദേശങ്ങളിലുമായി വിൽപന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും പിടികൂടിയ കഞ്ചാവിന് ഏകദേശം രണ്ടുലക്ഷത്തോളം വിലമതിക്കുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.

ALSO READ: കോതനല്ലൂരിൽ വ്യാപാരിയെ ആക്രമിച്ച കേസ് : ഗുണ്ടാ സംഘത്തിലെ 5 പേർ അറസ്റ്റിൽ

കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്‍റെ നേതൃത്വത്തിൽ തലപ്പാടിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് ഇൻസ്പെകടറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

എക്സൈസ് ഇൻസ്പെക്ടർ ജോയി ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രവന്‍റീവ് ഓഫിസർമാരായ ഇ.കെ ബിജോയ്, എം.വി സുധീന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ശൈലേഷ് കുമാർ, എൽ. മോഹൻ കുമാർ, വി. മഞ്ജുനാഥ്, സി. അജീഷ്, എക്സൈസ് ഡ്രൈവർ പി.വി ഡിജിത്ത് എന്നിവരുമുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.