ETV Bharat / state

പൊലീസ് സംവിധാനത്തെ സിപിഎം ഹൈജാക്ക് ചെയ്‌തു: വി ഡി സതീശൻ

author img

By

Published : Oct 23, 2022, 2:24 PM IST

ജില്ല പൊലീസ് മേധാവിമാരെ നിയന്ത്രിക്കുന്നത് സിപിഎമ്മാണ്. നിയമം ലംഘിച്ച് പദവിയിലെത്തിയ വിസിമാർ രാജിവക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.

vd satheesan byte  vd satheesan about state government  vd satheesan about home ministry  vd satheesan about cpm  vd satheesan about ldf  സിപിഎം ഹൈജാക്ക്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  സിപിഎമ്മിനെ വിമർശിച്ച് വി ഡി സതീശൻ  വി ഡി സതീശൻ കാസർകോട്  സ്വപ്‌ന സുരേഷ് വിഷയത്തിൽ വി ഡി സതീശൻ
പൊലീസ് സംവിധാനത്തെ സിപിഎം ഹൈജാക്ക് ചെയ്‌തു: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കാസർകോട്: പൊലീസിനെ നയിക്കുന്നത് സിപിഎം നേതൃത്വമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസ് സംവിധാനത്തെ സിപിഎം ഹൈജാക്ക് ചെയ്‌തുവെന്നും സംസ്ഥാനത്ത് എല്ലായിടത്തും പൊലീസ് അതിക്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജില്ല പൊലീസ് മേധാവിമാരെ നിയന്ത്രിക്കുന്നത് സിപിഎമ്മാണ്. കേരളം തെക്ക് വടക്ക് ഗുണ്ട കോറിഡോറായി മാറി. ഗുണ്ട, ലഹരിമരുന്ന് ആക്രമണങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വി ഡി സതീശൻ മാധ്യമങ്ങളോട്

ഉന്നത വിദ്യാഭ്യാസ മേഖലക്കും വിമർശനം: ഉന്നത വിദ്യാഭ്യാസ മേഖല കുഴപ്പത്തിലാക്കിയതിൽ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. നിയമം ലംഘിച്ച് പദവിയിലെത്തിയ വിസിമാർ രാജി വയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സരിതയ്ക്കുള്ള വിശ്വാസ്യത എന്തുകൊണ്ട് സ്വപ്‌നക്കില്ലെന്നും വി ഡി: മന്ത്രിമാർക്കെതിരെ സ്വപ്‌ന സുരേഷ് ഉന്നയിച്ചത് ഗുരുതരമായ ആരോപണമാണ്. ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടത്തണം. സ്വപ്‌നയുടെ വെളിപ്പെടുത്തലിൽ നടപടി വൈകുന്നതിൽ ദുരൂഹതയുണ്ട്.

സരിതയ്ക്കുണ്ടായ വിശ്വാസ്യത എന്തുകൊണ്ടാണ് സ്വപ്‌നയ്ക്കില്ലാതായത്. സ്വപ്‌നയുടെ വെളിപ്പെടുത്തൽ തെറ്റാണെങ്കിൽ നിയമ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

എൽദോസ് കുന്നപ്പിള്ളി ജാഗ്രത പാലിക്കണമായിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.