ETV Bharat / state

കാസർകോട് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു - കാസർകോട് കൊവിഡ്

ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം എട്ടായി

Covid death kasragode  kasargode covid  കാസർകോട് കൊവിഡ്  കൊവിഡ് കാസർകോട്
Death
author img

By

Published : Jul 31, 2020, 4:44 PM IST

കാസർകോട്: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച രണ്ട് പേർക്കും കൊവിഡ് ബാധിച്ചിരുന്നതായി ആരോഗ്യ വകുപ്പിന്‍റെ സ്ഥിരീകരണം. അടുക്കത്ത് ബയൽ സ്വദേശി ശശിധര (62), പടന്ന സ്വദേശി എൻ.ബി റഹൂഫ് (62) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.

കഴിഞ്ഞ ഞായറാഴ്‌ചയാണ് ബീഡി കോൺട്രാക്‌ടറായ ശശിധര മരിച്ചത്. പനി ബാധിച്ച് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽ കഴിയവെയായിരുന്നു മരണം. ആന്‍റിജൻ ടെസ്റ്റിലും തുടർന്ന് പെരിയ കേന്ദ്ര സർവകലാശാല ലാബിലും നടത്തിയ പരിശോധനയിൽ കൊവിഡ് പോസറ്റീവായിരുന്നു. സമാനമായ രീതിയിൽ പരിയാരത്തേക്ക് കൊണ്ടു പോകുന്നതിനിടെ വ്യാഴാഴ്‌ച പുലർച്ചെയാണ് റഹൂഫ് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.