ETV Bharat / state

കാസർകോട്ടെ പ്രവാസി യുവാവിന്‍റെ കൊലപാതകം : മുഖ്യപ്രതികളായ രണ്ടുപേർ അറസ്റ്റിൽ - പ്രവാസി യുവാവ് അബൂബക്കർ സിദ്ദിഖിന്‍റെ കൊലപാതക കേസ്

പിടിയിലായത് മഞ്ചേശ്വരം സ്വദേശികളായ റഹിം, അസീസ് എന്നിവര്‍

കാസർകോട് പ്രവാസി യുവാവിന്‍റെ കൊലപാതകം; മുഖ്യപ്രതികളായ രണ്ടു പേർ അറസ്റ്റിൽ

author img

By

Published : Jun 29, 2022, 7:22 PM IST

Updated : Jun 29, 2022, 8:00 PM IST

കാസർകോട് : പ്രവാസി യുവാവ് അബൂബക്കർ സിദ്ദിഖിന്‍റെ കൊലപാതകത്തില്‍ മുഖ്യപ്രതികളായ രണ്ടുപേർ അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശികളായ റഹിം, അസീസ് എന്നിവരാണ് പിടിയിലായത്. റഹിം കൊലപാതക സംഘത്തിൽ ഉള്ള ആളാണെന്നും അസീസ് ഗൂഢാലോചനയിൽ പങ്കെടുത്ത ആളാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്നുപേർ കൂടി കസ്റ്റഡിയിലുണ്ട്.

കൂടുതൽ പേരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും കൊലപാതകത്തിന് പിന്നിൽ 15 അംഗ സംഘമാണെന്നും ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. ഞാറാഴ്‌ച രാത്രിയാണ് അബൂബക്കർ സിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വിദേശത്തേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ.

മരിച്ച സിദ്ദിഖിന്‍റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും ഒരു സംഘം നേരത്തെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ ബന്ദിയാക്കിയാണ് ദുബായിൽ ആയിരുന്ന സിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തിയത്. മംഗളൂരുവില്‍ വിമാനമിറങ്ങിയ സിദ്ദിഖ്‌ നേരെ പൈവളികെയിൽ സംഘത്തിന്‍റെ കേന്ദ്രത്തിലേക്ക്‌ പോവുകയായിരുന്നു.

READ MORE: പ്രവാസി സിദ്ദിഖ് നേരിട്ടത് ക്രൂരപീഡനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തുടർന്നുണ്ടായ മർദനത്തിലാണ് സിദ്ദിഖ് കൊല്ലപ്പെടുന്നത്. തലച്ചോറിനേറ്റ ക്ഷതമെന്നാണ് മരണകാരണമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പേശികൾ അടിയേറ്റ് ചതഞ്ഞ നിലയിലാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. കൊലപാതകത്തിന് ശേഷം സിദ്ദിഖിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.

Last Updated : Jun 29, 2022, 8:00 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.