ETV Bharat / state

കൊവിഡ് രോഗമുക്തിയിൽ വൻ നേട്ടവുമായി കാസർകോട് - രോഗ മുക്തി

ഇനി കാസർകോട് ജില്ലയിൽ ചികിത്സയിലുള്ളത് മൂന്ന് പേർ മാത്രം

Covid  കാസർകോട്  discharged hospital  രോഗ മുക്തി  covid cases
രോഗമുക്തിയിൽ വൻ നേട്ടവുമായി കാസർകോട്
author img

By

Published : May 4, 2020, 8:42 PM IST

കാസർകോട് : ജില്ലക്കാരായ മൂന്ന് പേർ കൂടി രോഗ മുക്തി നേടി ആശുപത്രി വിട്ടതോടെ ഇനി കാസർകോട് ചികിത്സയിലുള്ളത് മൂന്ന് പേർ മാത്രം. കാസർകോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന ഉദുമ സ്വേദേശിയും ജില്ലാ ആശുപത്രിയിലുണ്ടായിരുന്ന ഏഴ് വയസുകാരനും പരിയാരം മെഡിക്കൽ കോളജിലായിരുന്ന അജാനൂർ സ്വദേശിയുമാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. ഇനി ചെങ്കള സ്വദേശികളായ രണ്ട് പേരും ചെമ്മനാട്ടുള്ള ഒരാളും കൂടിയാണ് ആശുപത്രികളിൽ ചികിൽസയിൽ ഉള്ളത്.

രോഗവ്യാപനത്തിന്‍റെ രണ്ടാം ഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച 177 പേരിൽ 174 പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിക്കപ്പെട്ട കാസർകോട്ടെ ദൃശ്യമാധ്യമ പ്രവർത്തകന്‍റെ തുടർ പരിശോധനാ ഫലവും നെഗറ്റീവാണ്. കണ്ണൂർ സ്വദേശിയായ ഇയാൾ ഉടൻ ആശുപത്രി വിടുമെന്നാണ് വിവരം. ജില്ലയിൽ ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ച കാസർകോട് നഗരസഭ പുതിയ റിപ്പോർട്ട് പ്രകാരം പൂർണമായും രോഗമുക്തി നേടിയിട്ടുണ്ട്. ഇനി ജില്ലയിൽ വീടുകളിൽ 1,346 പേരും ആശുപത്രികളിൽ 25 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.